ലണ്ടൻ: പ്രധാനമന്ത്രി ജോൺസനുമായി വഴക്കിട്ടാണ് ധനമന്ത്രി ജാവിദ് രാജിവച്ചതെന്നു റിപ്പോർട്ട്. ധനമന്ത്രിയുടെ സ്പെഷൽ ഉപദേഷ്ടാക്കളെ പിരിച്ചുവിടണമെന്നും പുതിയ ഉപദേഷ്ടാക്കളെ നിയമിക്കണമെന്നും ജോൺസൻ ആവശ്യപ്പെട്ടു. ഇതു നിരസിച്ച ജാവിദ് രാജിവയ്ക്കുകയായിരുന്നു. ബ്രെക്സിറ്റിനുശേഷമുള്ള ആദ്യ ബജറ്റ് അവതരിപ്പിക്കാനിരിക്കേ അപ്രതീക്ഷിതമായി ജാവിദ് രാജിവച്ചത് രാഷ്ട്രീ യ വൃത്തങ്ങളെ ഞെട്ടിച്ചു. പ്രധാനമന്ത്രിയുടെ മുഖ്യ ഉപദേഷ്ടാവായ ഡോമിനിക് കമ്മിംഗ്സ് നിർദേശിക്കുന്നവരെ ഉപദേഷ്ടാക്കളായി നിയമിക്കണമെന്നാണ് ജാവിദിനോട് പ്രധാനമന്ത്രി ആവശ്യപ്പെട്ടത്. ഇവർ നേരിട്ട് കമ്മിംഗ്സിനോടു റിപ്പോർട്ടു ചെയ്യും.
ആത്മാഭിമാനമുള്ളവർക്ക് അംഗീകരിക്കാവുന്ന നിർദേശമല്ലിതെന്നു ജാവിദ് പ്രതികരിച്ചു. പേരിനുമാത്രം ചാൻസലർ എന്ന പദവി കൊണ്ടുനടക്കാൻ തന്നെ കിട്ടില്ലെന്നും ജാവിദ് തുറന്നടിച്ചെന്നു മാധ്യമറിപ്പോർട്ടുകളിൽ പറയുന്നു. പത്ത് ഡൗണിംഗ് സ്ട്രീറ്റിൽ ജാവിദുമായി നടത്തിയ ചർച്ചകളിൽ കമ്മിംഗ്സ് പങ്കെടുത്തില്ല. എന്നാൽ എല്ലാറ്റിനും ചുക്കാൻ പിടിച്ചത് കമ്മിംഗ്സായിരുന്നു.