ടോക്കിയോ: ജാപ്പനീസ് തീരത്ത് ക്വാറന്റൈൻ ചെയ്തിട്ടിരിക്കുന്ന ഉല്ലാസക്കപ്പലിലെ രണ്ട് ഇന്ത്യക്കാർക്ക് കൊറോണ സ്ഥിരീകരിച്ചതായി ഇന്ത്യൻ എംബസി അറിയിച്ചു.
ഡയമണ്ട് പ്രിൻസസ് എന്ന ക്രൂയിസ് കപ്പലിൽ യാത്രക്കാരും ജീവനക്കാരുമായി 138 ഇന്ത്യക്കാരാണുള്ളത്. ഇതിൽ 132 പേർ ജീവനക്കാരും ആറു പേർ യാത്രക്കാരുമാണ്.കഴിഞ്ഞയാഴ്ച ജാപ്പനീസ് തീരത്തെത്തിയ കപ്പലിൽ 3,711 പേരാണുള്ളത്. 174 പേർക്ക് രോഗം സ്ഥിരീകരിച്ചു.
കൂടുതൽപേർക്ക് രോഗം പകരാതിരിക്കാനുള്ള മുൻകരുതലുകൾ സ്വീകരിച്ചിട്ടുണ്ട്. എല്ലാവരെയും മാസ്ക് ധരിപ്പിച്ചു. ഡക്കില്ലേക്ക് ആരെയും കടത്തിവിടുന്നില്ല. പരമാവധി സമയം സ്വന്തം കാബിനിൽ ചെലവഴിക്കാനാണ് നിർദേശം.