മെൽബണ്‍: ത്രിരാഷ്ട്ര വനിതാ ട്വന്റി-20 പരന്പര കിരീടം ഓസ്ട്രേലിയയ്ക്ക്. ഫൈനലിൽ ഇന്ത്യൻ വനിതകളെ 11 റണ്‍സിനു പരാജയപ്പെടുത്തിയാണ് ഓസ്ട്രേലിയ കിരീടം സ്വന്തമാക്കിയത്. സ്കോർ: ഓസ്ട്രേലിയ 20 ഓവറിൽ ആറിന് 155. ഇന്ത്യ 20 ഓവറിൽ 144.
ടോസ് നേടി ആദ്യം ക്രീസിലെത്തിയ ഓസ്ട്രേലിയയ്ക്കുവേണ്ടി ബേത് മൂണി 54 പന്തിൽ 71 റണ്‍സ് നേടി ടോപ് സ്കോററായി. ആഷ്ലി ഗാർഡ്നർ, ക്യാപ്റ്റൻ മെഗ് ലാന്നിംഗ് എന്നിവർ 26 റണ്‍സ് വീതമെടുത്തു. മറുപടി ബാറ്റിംഗിൽ ഇന്ത്യക്കായി സ്മൃതി മന്ദാന 37 പന്തിൽ 66 റണ്‍സ് നേടി. 17 റണ്‍സ് എടുത്ത റിച്ച ഘോഷ് ആണ് ഇന്ത്യൻ ഇന്നിംഗ്സിലെ രണ്ടാമത്തെ ഉയർന്ന സ്കോർ നേട്ടക്കാരി. നാല് ഓവറിൽ 12 റണ്‍സ് വഴങ്ങി അഞ്ച് വിക്കറ്റ് വീഴ്ത്തിയ ജെസ് ജോനാസെൻ ആണ് ഇന്ത്യയെ തകർത്തതും ഓസ്ട്രേലിയയുടെ വിജയ ശിൽപ്പിയും. ഇന്ത്യക്ക് അവസാന ഏഴ് വിക്കറ്റ് നഷ്ടപ്പെട്ടത് വെറും 29 റണ്‍സ് എടുക്കുന്നതിനിടെയായിരുന്നു.
ഇന്ത്യയെ തോൽപ്പിച്ച് ഓസീസ് കിരീടത്തിൽ
12:11 AM Feb 13, 2020 | Deepika.com