ടെഹ്റാൻ: ഇറാക്കിൽ നിന്ന് യുഎസ് സൈന്യം എത്രയുംവേഗം പിന്മാറണമെന്ന് ഇറാൻ പരമോന്നത നേതാവ് അയത്തൊള്ളാ അലി ഖമനയ്യുടെ ഉപദേഷ്ടാവ് അലി അക്ബർ വെലായതി ആവശ്യപ്പെട്ടു. ഇറാക്കിൽനിന്നു മാത്രമല്ല, സിറിയയിൽ നിന്നുകൂടി യുഎസ് സൈന്യത്തെ പിൻവലിക്കണമെന്ന് വെലായതി നിർദേശിച്ചെന്ന് ടെഹ്റാൻ ടൈംസ് റിപ്പോർട്ടു ചെയ്തു.
യുഎസിന്റെ ഡ്രോൺ ആക്രമണത്തിൽ കൊല്ലപ്പെട്ട ഇറാൻ ജനറൽ ഖാസിം സുലൈമാനിയുടെ അനുസ്മരണാച്ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇറാക്കിലെയും സിറിയയിലെയും യുഎസ് സാന്നിധ്യം അവസാനിക്കുകയാണ്. വൈകാതെ മേഖലയിൽനിന്നു യുഎസിനെ പുറത്താക്കുമെന്നും വെലായതി പറഞ്ഞു.