ന്യൂജഴ്സി: മലയാളി അസോസിയേഷൻ ഓഫ് ന്യൂജഴ്സി (മഞ്ച്) പ്രസിഡന്റായി മനോജ് ജോസഫ് വട്ടപ്പിള്ളിൽ, സെക്രട്ടറിയായി ഫ്രാൻസിസ് തടത്തിൽ എന്നിവർ തെരഞ്ഞെടുക്കപ്പെട്ടു. ഗിരീഷ് നായർ (ഗാരി) ആണ് ട്രഷറർ. രഞ്ജിത്ത് പിള്ള-വൈസ് പ്രസിഡന്റ്, ഡോ. ഷൈനി രാജു-ജോയിന്റ് സെക്രട്ടറി, ആന്റണി കല്ലകാവുങ്കൽ-ജോയിന്റ് ട്രഷറർ, ഷൈനി ആൽബർട്ട്-വിമൻസ് ഫോറം ചെയർപേഴ്സണ്. യൂത്ത് കോ-ഓർഡിനേറ്ററായി ജസ്റ്റിൻ ഫിലിപ്പിനെയും ചാരിറ്റി ചെയറായി ഷിജിമോൻ മാത്യുവിനെയും കൾച്ചറൽ കോ-ഓർഡിനേറ്റർ ആയി മുൻ പ്രസിഡന്റ് ഡോ. സുജ ജോസിനെയും തെരഞ്ഞെടുത്തു. പിന്റോ കണ്ണമ്പിള്ളി, അനീഷ് ജയിംസ്, ഷിബു മാടക്കാട്ട്, സന്തോഷ് ജോണ്, ലിന്റോ മാത്യു എന്നിവർ കമ്മിറ്റി അംഗങ്ങളാണ്. രാജു ജോയ് തെരഞ്ഞെടുപ്പു നടപടികൾ നിയന്ത്രിച്ചു.