ആസ്റ്റൺ വില്ല ഫൈനലിൽ
12:11 AM Jan 30, 2020 | Deepika.com
ലണ്ടന്‍: അവസാന ഇഞ്ചുറി ടൈമില്‍ ട്രെസ്ഗെ നേടിയ ഗോളില്‍ ജയിച്ച് ആസ്റ്റണ്‍ വില്ല ഇംഗ്ലീഷ് ലീഗ് കപ്പ് ഫൈനലില്‍. രണ്ടാം പാദ സെമിയില്‍ ആസ്റ്റണ്‍ വില്ല 2-1ന് ലെസ്റ്റര്‍ സിറ്റിയെ തോല്‍പ്പിച്ചു. ഇരുപാദങ്ങളിലുമായി 3-2ന്റെ ജയമാണ് ആസ്റ്റണ്‍ വില്ല സ്വന്തമാക്കിയത്. അഞ്ചു തവണ വില്ല ലീഗ് കപ്പ് നേടിയിട്ടുണ്ട്. 12-ാം മിനിറ്റില്‍ മാറ്റ് ടാര്‍ഗെറ്റ് ആസ്റ്റണ്‍ വില്ലയെ മുന്നിലെത്തിച്ചു. എന്നാല്‍ 72-ാം മിനിറ്റില്‍ കെലിച്ചി ഇഹനാച്ചോ ലെസ്റ്ററിനു സമനില നല്കി. എന്നാല്‍ 90+3-ാം മിനിറ്റില്‍ വിജയ ഗോളെത്തി.