കുരങ്ങു മാന്തി; ഓസ്ട്രേലിയൻ താരം നാട്ടിലേക്ക്

12:11 AM Jan 30, 2020 | Deepika.com
പോ​ട്‌​ചെ​ഫ്ട്രൂം (ദ​ക്ഷി​ണാ​ഫ്രി​ക്ക): ഐ​സി​സി അ​ണ്ട​ര്‍19 ലോ​ക​ക​പ്പി​നി​ടെ കു​ര​ങ്ങ് ആ​ക്ര​മി​ച്ച ഓ​സ്‌​ട്രേ​ലി​യ​ന്‍ താ​രം ജേ​ക് ഫ്രേ​സ​ര്‍ മ​ക​ഗ്രൂക് നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​ന്നു. ടീ​മം​ഗ​ങ്ങ​ള്‍ ഒ​രു​മി​ച്ചു​ള്ള യാ​ത്ര​യ്ക്കി​ടെ വ​ന്യ​ജീ​വി സ​ങ്കേ​ത​ത്തി​ല്‍വെ​ച്ച് ഓ​സീ​സ് താ​ര​ത്തെ കു​ര​ങ്ങ് ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു. മു​ഖ​ത്ത് മാ​ന്ത​ലേ​റ്റ ഫ്രേ​സ​റെ വി​ദ​ഗ്ധ ചി​കി​ത്സ​യ്ക്കാ​യാ​ണ് നാ​ട്ടി​ലേ​ക്ക് തി​രി​ച്ച​യ​യ്ക്കു​ന്ന​ത്.

ഗ്രൂ​പ്പ് ഘ​ട്ട​ത്തി​ല്‍ ഇം​ഗ്ല​ണ്ടി​നെ​തി​രാ​യ മ​ത്സ​ര​ത്തി​ന് പി​ന്നാ​ലെ​യാ​ണ് ഫ്രേ​സ​റി​നെ കു​ര​ങ്ങ് ആ​ക്ര​മി​ക്കു​ന്ന​ത്. മു​ഖ​ത്ത് പോ​റ​ലേ​റ്റെ​ങ്കി​ലും ഇ​ന്ത്യ​ക്കെ​തി​രാ​യ ക്വാ​ര്‍ട്ട​ര്‍ ഫൈ​ന​ലി​ല്‍ ഫ്രേ​സ​ര്‍ ക​ള​ത്തി​ല​റ​ങ്ങി. എ​ന്നാ​ല്‍ ഇ​ന്നിം​ഗ്‌​സി​ലെ ആ​ദ്യ പ​ന്തി​ല്‍ ത​ന്നെ ഫ്രേ​സ​ര്‍ റ​ണ്‍ഔ​ട്ടാ​യി.

ക്വാ​ര്‍ട്ട​ര്‍ ഫൈ​ന​ലി​ല്‍ ഇ​ന്ത്യ​യോ​ട് 74 റ​ണ്‍സി​ന് തോ​റ്റ ഓ​സ്‌​ട്രേ​ലി​യ ലോ​ക​ക​പ്പി​ല്‍ നി​ന്ന് പു​റ​ത്താ​കു​ക​യും ചെ​യ്തു. എ​ന്നാ​ല്‍ ടൂ​ര്‍ണ​മെ​ന്‍റി​ലെ സ്ഥാ​ന​നി​ര്‍ണ​യ​ത്തി​നു​ള്ള ര​ണ്ടു മ​ത്സ​ര​ങ്ങ​ള്‍ ശേ​ഷി​ക്കു​ന്ന​തി​നാ​ല്‍ ഓ​സ്‌​ട്രേ​ലി​യ​യ​്ക്ക് ദ​ക്ഷി​ണാ​ഫ്രി​ക്ക​യി​ല്‍ ത​ന്നെ തു​ട​ര​ണം. കു​ര​ങ്ങ് ആ​ക്ര​മി​ച്ച സാ​ഹ​ച​ര്യ​ത്തി​ല്‍ ഏ​ഴു ദി​വ​സ​ത്തി​നു​ള്ളി​ല്‍ ചി​കി​ത്സ വേ​ണ​മെ​ന്ന നി​ര്‍ദേ​ശ​ത്തെ തു​ട​ര്‍ന്നാണ് ഫ്രേ​സ​ര്‍ നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങിയത്.