+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സഹയാത്രക്കാർക്കു ഭീഷണിയാകുന്നവർക്കു റെയിൽവേ വിലക്ക്

ന്യൂ​ഡ​ൽ​ഹി: സ​ഹ​യാ​ത്ര​ക്കാ​ർ​ക്കു ഭീ​ഷ​ണി​യാ​കു​ന്ന​വ​ർ​ക്കു നി​ശ്ചി​ത​കാ​ല​ത്തേ​യ്ക്കു വി​ല​ക്ക് ഏ​ർ​പ്പെ​ടു​ത്താ​ൻ റെ​യി​ൽ​വേ​യു​ടെ നീ​ക്കം. യാ​ത്ര​ക്കാ​ർ​ക്കി​ട​യി​ൽ മോ​ശ​മാ​യി പെ​രു​മാ​റു​ന്ന​വ
സഹയാത്രക്കാർക്കു  ഭീഷണിയാകുന്നവർക്കു  റെയിൽവേ വിലക്ക്
ന്യൂ​ഡ​ൽ​ഹി: സ​ഹ​യാ​ത്ര​ക്കാ​ർ​ക്കു ഭീ​ഷ​ണി​യാ​കു​ന്ന​വ​ർ​ക്കു നി​ശ്ചി​ത​കാ​ല​ത്തേ​യ്ക്കു വി​ല​ക്ക് ഏ​ർ​പ്പെ​ടു​ത്താ​ൻ റെ​യി​ൽ​വേ​യു​ടെ നീ​ക്കം. യാ​ത്ര​ക്കാ​ർ​ക്കി​ട​യി​ൽ മോ​ശ​മാ​യി പെ​രു​മാ​റു​ന്ന​വ​രു​ടെ എ​ണ്ണം വ​ർ​ധി​ച്ചു വ​രി​ക​യാ​ണ്. യാ​ത്ര​ക്കാ​രു​ടെ ജീ​വ​ൻ വ​ച്ച് പ​ന്താ​ടു​ന്ന സാ​ഹ​ച​ര്യ​മാ​ണ് ഇ​ത് സൃ​ഷ്ടി​ക്കു​ന്ന​ത്.

ഇ​തു ക​ണ​ക്കി​ലെ​ടു​ത്താ​ണ് ക​ടു​ത്ത ന​ട​പ​ടി​യി​ലേ​ക്ക് ക​ട​ക്കാ​ൻ റെ​യി​ൽ​വേ ആ​ലോ​ചി​ക്കു​ന്ന​തെ​ന്ന് റെ​യി​ൽ​വേ​ മ​ന്ത്രാ​ല​യ​ത്തി​ലെ മു​തി​ർ​ന്ന ഉ​ദ്യോ​ഗ​സ്ഥ​ൻ പ​റ​ഞ്ഞു. നി​ശ്ചി​ത കാ​ലം വ​രെ ട്രെ​യി​നി​ൽ ക​യ​റാ​ൻ അ​നു​വ​ദി​ക്കാ​ത്ത​വി​ധം യാ​ത്ര​ക്കാ​ര​ന് നി​രോ​ധ​നം ഏ​ർ​പ്പെ​ടു​ത്താ​നാ​ണ് പ​ദ്ധ​തി​യി​ടു​ന്ന​ത്.

വി​മാ​ന​ത്തി​ൽ യാ​ത്ര ചെ​യ്യു​ന്ന​തി​ന് വി​ല​ക്ക് നേ​രി​ടു​ന്ന യാ​ത്ര​ക്കാ​ര​ന് ട്രെ​യി​നി​ലും യാ​ത്ര ചെ​യ്യാ​ൻ ക​ഴി​യാ​ത്ത​വി​ധ​മു​ള​ള സം​വി​ധാ​ന​മാ​ണ് ഒ​രു​ക്കു​ന്ന​ത്. യാ​ത്ര​ക്കാ​രു​ടെ പ​ട്ടി​ക​യി​ൽ നി​ന്ന് ഇ​വ​രെ ഒ​ഴി​വാ​ക്കി കൊ​ണ്ടു​ള​ള ന​ട​പ​ടി​യാ​ണ് സ്വീ​ക​രി​ക്കു​ക.

മോ​ശം പെ​രു​മാ​റ്റ​ത്തി​ന്‍റെ പേ​രി​ൽ വി​ല​ക്ക് നേ​രി​ടു​ന്ന യാ​ത്ര​ക്കാ​രു​ടെ പ​ട്ടി​ക വി​മാ​ന ക​ന്പ​നി​ക​ളി​ൽ നി​ന്ന് ശേ​ഖ​രി​ക്കും. ഇ​ത് റെ​യി​ൽ​വേ​യു​ടെ സി​സ്റ്റ​ത്തി​ൽ ചേ​ർ​ക്കും. ഇ​തോ​ടെ ഇ​വ​ർ​ക്ക് ട്രെ​യി​ൻ ടി​ക്ക​റ്റ് ബു​ക്ക് ചെ​യ്യാ​ൻ സാ​ധി​ക്കി​ല്ല. ആ​റു​മാ​സം വ​രെ യാ​ത്ര​ക്കാ​രെ വി​ല​ക്കു​ന്ന കാ​ര്യ​മാ​ണ് റെ​യി​ൽ​വേ ആ​ലോ​ചി​ക്കു​ന്ന​ത്.