+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മസ്തിഷ്കക്ഷതമേറ്റത് 50 സൈനികർക്കെന്നു പെന്‍റഗൺ

വാ​​​ഷിം​​​ഗ്ട​​​ൺ ഡി​​​സി: ജ​​​നു​​​വ​​​രി​​​യാ​​​ദ്യം ഇ​​​റാ​​​ക്കി​​​ലെ യു​​​എ​​​സ് സേ​​​നാ താ​​​വ​​​ള​​​ങ്ങ​​​ളി​​​ൽ ഇ​​​റാ​​​ൻ ന​​​ട​​​ത്തി​​​യ മി​​​സൈ​​​ൽ ആ​​​ക്ര​​​മ​​​ണ​​​ത്തി​​​ൽ മ​​​സ്തി​​​ഷ
മസ്തിഷ്കക്ഷതമേറ്റത്  50 സൈനികർക്കെന്നു പെന്‍റഗൺ
വാ​​​ഷിം​​​ഗ്ട​​​ൺ ഡി​​​സി: ജ​​​നു​​​വ​​​രി​​​യാ​​​ദ്യം ഇ​​​റാ​​​ക്കി​​​ലെ യു​​​എ​​​സ് സേ​​​നാ താ​​​വ​​​ള​​​ങ്ങ​​​ളി​​​ൽ ഇ​​​റാ​​​ൻ ന​​​ട​​​ത്തി​​​യ മി​​​സൈ​​​ൽ ആ​​​ക്ര​​​മ​​​ണ​​​ത്തി​​​ൽ മ​​​സ്തി​​​ഷ്ക​​​ക്ഷ​​​തം ഏ​​​റ്റ സൈ​​​നി​​​ക​​​രു​​​ടെ എ​​​ണ്ണം 50 ആ​​​ണെ​​​ന്ന് പെ​​​ന്‍റ​​​ഗ​​​ൺ അ​​​റി​​​യി​​​ച്ചു.

ഇ​​​റേ​​​നി​​​യ​​​ൻ ജ​​​ന​​​റ​​​ൽ ഖാ​​​സിം സു​​​ലൈ​​​മാ​​​നി​​​യെ വ​​​ധി​​​ച്ച​​​തി​​​നു പ്ര​​​തി​​​കാ​​​ര​​​മാ​​​യി ന​​​ട​​​ന്ന ആ​​​ക്ര​​​മ​​​ണ​​​ത്തി​​​ൽ ആ​​​ർ​​​ക്കും പ​​​രി​​​ക്കേ​​​റ്റി​​​ല്ലെ​​​ന്നാ​​​ണ് യു​​​എ​​​സ് പ്ര​​​സി​​​ഡ​​​ന്‍റ് ട്രം​​​പ് ആ​​​ദ്യം പ​​​റ​​​ഞ്ഞ​​​ത്. പി​​​ന്നീ​​​ട് 11 പേ​​​ർ​​​ക്കു മ​​​സ്തി​​​ഷ്ക​​​ക്ഷ​​​തം ഏ​​​റ്റ​​​താ​​​യി സൈ​​​നി​​​ക വൃ​​​ത്ത​​​ങ്ങ​​​ൾ അ​​​റി​​​യി​​​ച്ചു. ക​​​ഴി​​​ഞ്ഞ​​​യാ​​​ഴ്ച ഇ​​​വ​​​രു​​​ടെ എ​​​ണ്ണം 34 ആ​​​ണെ​​​ന്ന് അ​​​റി​​​യി​​​ച്ചു. ഇ​​​ന്ന​​​ലെ 50 പേ​​​രു​​​ണ്ടെ​​​ന്ന് പെ​​​ന്‍റ​​​ഗ​​​ൺ അ​​​റി​​​യി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു.

ആ​​​ക്ര​​​മ​​​ണ​​​ത്തെ​​​ക്കു​​​റി​​​ച്ച് മു​​​ൻ​​​കൂ​​​ട്ടി വി​​​വ​​​രം ല​​​ഭി​​​ച്ച​​​തി​​​നെ​​​ത്തു​​​ട​​​ർ​​​ന്ന് സൈ​​​നി​​​ക​​​ർ ബ​​​ങ്ക​​​റി​​​ൽ അ​​​ഭ​​​യം തേ​​​ടി​​​യി​​​രു​​​ന്നു. എ​​​ന്നാ​​​ൽ വ​​​ൻ പൊ​​​ട്ടി​​​ത്തെ​​​റി​​​ശ​​​ബ്ദം ത​​​ല​​​ച്ചോ​​​റി​​​ൽ ക്ഷ​​​ത​​​മേ​​​ൽ​​​പ്പി​​​ച്ചു​​​വെ​​​ന്നാ​​​ണ് ക​​​രു​​​തു​​​ന്ന​​​ത്. പ​​​രി​​​ക്കേ​​​റ്റ​​​വ​​​രി​​​ൽ 31 പേ​​​ർ​​​ ചികി ത്സയ്ക്കുശേഷം തിരികെ ജോ ലിയിൽ പ്രവേശിച്ചു.