ന്യൂഡൽഡി: ശ്രീലങ്കയിലെ ഹൈക്കമ്മീഷണർ തരൻജിത് സിംഗ് സന്ധുവിനെ അമേരിക്കയിലെ ഇന്ത്യൻ അംബാസഡറായി നിയമിച്ചു. വിദേശകാര്യ സെക്രട്ടറിയായി ഇന്നു സ്ഥാനമേൽക്കുന്ന ഹർഷ് വർധനൻ ശൃംഗ്ലയ്ക്കു പിൻഗാമിയായാണു സന്ധുവിന്റെ നിയമനം.
വാഷിംഗ്ടണിലെ ഇന്ത്യൻ എംബസിയിൽ 2013-17 കാലത്തു ഡെപ്യൂട്ടി ചീഫ് ഓഫ് മിഷൻ ആയിരുന്നു സന്ധു. യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് അടുത്തമാസം ഇന്ത്യയിൽ വരാനിരിക്കുന്നതും ഇന്ത്യ-യുഎസ് വാണിജ്യ ചർച്ചകൾ തുടരുന്നതും സന്ധുവിന്റെ അടിയന്തര ശ്രദ്ധ ആവശ്യമുള്ള വിഷയങ്ങളാണ്.
വാഷിംഗ്ടൺ എംബസിയിൽ പൊളിറ്റിക്കൽ സെക്രട്ടറി, ജർമനിയിലെ ഫ്രാങ്ക്ഫർട്ടിൽ കോൺസൽ ജനറൽ, ഐക്യരാഷ്ട്രസഭയിലെ ഇന്ത്യൻ മിഷൻ അംഗം തുടങ്ങിയ നിലകളിലും സന്ധു പ്രവർത്തിച്ചിട്ടുണ്ട്.