പാറ്റ്ന: ദേശീയ ജനസംഖ്യാ രജിസ്റ്റർ ഫോമിൽ മാതാപിതാക്കളുടെ ജന്മസ്ഥലത്തെക്കുറിച്ച് എഴുതേണ്ട കോളം ഒഴിവാക്കാൻ ജെഡിയു എംപിമാർ കേന്ദ്രത്തിലെ ബിജെപി സർക്കാരിനോട് ആവശ്യപ്പെടുമെന്ന് നിതീഷ് കുമാർ പറഞ്ഞു. ജെഡി-യു പാർലമെന്റ് അംഗങ്ങളുമായുള്ള യോഗശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.