ലാഹോർ: ഉന്നത ഖാലിസ്ഥാൻ ലിബറേഷൻ ഫോഴ്സ്(കെഎൽഎഫ്) നേതാവ് ഹർമീത് സിംഗ് പാക്കിസ്ഥാനിൽ വെടിയേറ്റു കൊല്ലപ്പെട്ടു. വാഗ അതിർത്തിക്കു സമീപമുള്ള ഗുരുദ്വാരയ്ക്കു വെളിയിലായിരുന്നു ഹർമീത് സിംഗിനു വെടിയേറ്റത്. അമൃത്സർ സ്വദേശിയായ ഹർമീത് സിംഗ് 2016-2017 കാലത്ത് പഞ്ചാബിൽ ആർഎസ്എസ് നേതാക്കളെ കൊലപ്പെടുത്തിയ കേസിൽ പ്രതിയാണ്.