ഹരാരെ: ശ്രീലങ്കയ്ക്കെതിരേയുള്ള രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ സിംബാബ്വേ മികച്ച നിലയില്‍. ഒന്നാം ദിനം കളി നിര്‍ത്തുമ്പോള്‍ സിംബാബ് വേ ആറു വിക്കറ്റിന് 352 റണ്‍സ് എന്ന നിലയിലാണ്. സെഞ്ചുറി നേടിയ സീന്‍ വില്യംസ് (107), ഏകദിന ശൈലിയില്‍ അടിച്ചു കളിച്ച ബ്രണ്ടന്‍ ടെയ്ലര് (62), സിക്കന്ദര്‍ റാസ (72) എന്നിവരുടെ അര്‍ധ സെഞ്ചുറികളുമാണ് സിംബാബ് വേയെ മികച്ച നിലയിലെത്തിച്ചത്.
ടെയ്ലർ 62-62-62
ഏകദിന ശൈലിയിൽ ബാറ്റ് വീശിയ സിംബാബ്വെയുടെ ബ്രണ്ടൻ ടെയ്ലർ ഇന്നലെ നേടിയത് 62 പന്തിൽ 62 റൺസ്. 62 മിനിറ്റുകൊണ്ടായിരുന്നു ഈ നേട്ടം. പത്തു ബൗണ്ടറിയും ഒരു സിക്സറും ടെയ്ലർ പറത്തി.
സിംബാബ്വേ മികച്ച നിലയില്‍
12:14 AM Jan 28, 2020 | Deepika.com