ന്യൂഡൽഹി: കൊറോണ വൈറസ് പടർന്നു പിടിക്കുന്ന ചൈനയിലെ വുഹാനിൽ നിന്ന് ഇന്ത്യാക്കാരെ തിരികെ എത്തിക്കുന്നതിൽ കേന്ദ്ര സർക്കാരിന്റെ ഉത്തരവ് കാത്ത് എയർ ഇന്ത്യ.
സർക്കാർ ഉത്തരവ് ലഭ്യമായാൽ ഉടൻ എയർ ഇന്ത്യയുടെ ബോയിംഗ് വിമാനം വുഹാനിലേക്കു പോകുമെന്ന് എയർ ഇന്ത്യ ഉദ്യോഗസ്ഥർ വാർത്താ ഏജൻസിയായ എഎൻഐയോടു പറഞ്ഞു. എയർ ഇന്ത്യയുടെ ബോയിംഗ് 747 വിമാനമാണ് ഇതിനായി തയാറാക്കിയിരിക്കുന്നത്.
വുഹാനിൽ കുടുങ്ങിയിരിക്കുന്ന മലയാളികൾ അടക്കമുള്ളവരെ തിരികെ എത്തിക്കുന്നതിനായി ചൈനീസ് അധികൃതരെ കേന്ദ്രം സമീപിച്ചെങ്കിലും അനുകൂലമായി പ്രതികരിച്ചിരുന്നില്ല. ഈ സാഹചര്യത്തിലാണ് വിമാനം തയാറാക്കിയെെങ്കിലും കേന്ദ്രം ഒഴിപ്പിക്കൽ നടപടികൾക്ക് ഉത്തരവ് നൽകാതിരിക്കുന്നത്.
വുഹാനിൽ മാത്രം 700-ഓളം ഇന്ത്യൻ വിദ്യാർഥികൾ ഉണ്ടെന്നാണ് കണക്കാക്കിയിരിക്കുന്നത്. മലയാളികൾ അടക്കമുള്ള വിദ്യാർഥികളെ അടിയന്തരമായി നാട്ടിലെത്തിക്കാൻ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അയച്ച കത്തിൽ ആവശ്യപ്പെടുകയും ചെയ്തിരുന്നു.