ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഭരണഘടന അയച്ചുകൊടുത്തിട്ടു സ്വീകരിച്ചില്ലെന്ന് കോണ്‍ഗ്രസ്. റിപ്പബ്ലിക് ദിനവുമായി ബന്ധപ്പെട്ടാണ് കോണ്‍ഗ്രസ് ഭരണഘടന അയച്ചുകൊടുത്തത്. ഓണ്‍ലൈൻ ബുക്ക് ചെയ്ത് ആമസോണ്‍ വഴിയാണ് ഭരണഘടന അയച്ചുകൊടുത്തത്.
പ്രധാനമന്ത്രിയുടെ സെൻട്രൽ സെക്രട്ടേറിയറ്റ് ഇ ബ്ലോക്ക് അഡ്രസിലേക്കാണ് ഭരണഘടന അയച്ചുകൊടുത്തത്. അഡ്രസിലുള്ളവർ സ്വീകരിച്ചില്ലെന്ന് വ്യക്തമാക്കി ആമസോണ്‍ അവ തിരിച്ചുനൽകി. ‘ പ്രിയപ്പെട്ട ഇന്ത്യക്കാരെ, ഞങ്ങൾ ശ്രമിച്ചു. പക്ഷേ മോദിജിക്ക് നമ്മുടെ ഭരണഘടനയോട് താത്പര്യമില്ല’- എന്ന് കോണ്‍ഗ്രസ് ട്വിറ്ററിൽ കുറിച്ചു.