കാഞ്ഞിരപ്പള്ളി: കുന്നുംഭാഗം ഗവൺമെന്റ് ഹൈസ്കൂള്‍ ഗ്രൗണ്ടില്‍ സെവൻസ് ഫുട്ബോൾ മത്സരത്തിന് ഇന്നു തുടക്കമാകും. കരിപ്പാപ്പറമ്പില്‍ രഞ്ജു ചാക്കോ മെമ്മോറിയല്‍ ഓള് കേരള ഫ്ലഡ് ലൈറ്റ് ഫുട്ബോള്‍ ടൂര്‍ണമെന്റ് കെഎഫ്സിയുടെ നേതൃത്വത്തിലാണ് നടക്കുന്നത്. ഇന്നു വൈകുന്നേരം ആറിനു ഡോ.എന്‍. ജയരാജ് എംഎല്‍എയുടെ അധ്യക്ഷതയില്‍ ഡിജിപി ഋഷിരാജ് സിംഗ് ഉദ്ഘാടനംചെയ്യും. രാത്രി 11വരെയാണ് മത്സരം നടക്കുന്നത്. ആന്റണി മാര്ട്ടിന് മുഖ്യപ്രഭാഷണം നടത്തും.
ബേബിച്ചന് ഏര്‍ത്തയില്‍, കെ.ടി. തോമസ്, ഷിജു വി.എസ്, റോസമ്മ ടീച്ചര്‍, മാര്ട്ടിന് ജോണ്‍ തുടങ്ങിയവര്‍ പ്രസംഗിക്കും.കേരളത്തിലെ 14 ജില്ലകളില്‍നിന്നും പ്രമുഖ ടീമുകള്‍ പങ്കെടുക്കുന്ന ടൂര്‍ണമെന്റില്‍ ഒരു ദിവസം 15 കളികളാണുള്ളത്. ഒന്നാം സമ്മാനമായി 30,000 രൂപയും എവറോളിംഗ് ട്രോഫിയും രണ്ടാം സമ്മാനമായി 15,000 രൂപയും ട്രോഫിയും നല്‍കും. ബെസ്റ്റ് പ്ലെയര്‍, ഡിഫൻഡർ, ഗോള്‍കീപ്പര്‍, എമേര്‍ജിംഗ് പ്ലെയര്‍ തുടങ്ങിയ സമ്മാനങ്ങളും നല്‍കും. മുന്‍ ഇന്ത്യന്‍ ഫുട്ബോള്‍ താരം ഐ.എം. വിജയന് 31ന് നടക്കുന്ന സമാപന സമ്മേളനത്തിൽ സമ്മാനദാനം നിര്‍വഹിക്കും.
സെവൻസ് ഇന്നു മുതൽ
12:29 AM Jan 26, 2020 | Deepika.com