ഹൈദരാബാദ്: ഐഎസ്എൽ ഫുട്ബോളിൽ ഹൈദരാബാദും മുംബൈ സിറ്റിയും ഓരോ ഗോൾ വീതം അടിച്ച് തുല്യതയിൽ പിരിഞ്ഞു. 43-ാം മിനിറ്റിൽ മൊഹമ്മദ് ലാർബിയുടെ പെനൽറ്റി ഗോളിൽ മുന്നിൽ കടന്ന മുംബൈയെ 90+4ാം മിനിറ്റിൽ മാർക്കോ സ്റ്റാൻകോവിച്ചിന്റെ പെനൽറ്റിയിലൂടെ ആതിഥേയർ സമനിലയിൽ പിടിക്കുകയായിരുന്നു.
ലീഗിൽ 20 പോയിന്റുമായി മുംബൈ അഞ്ചാമതും ആറ് പോയിന്റുമായി ഹൈദരാബാദ് പത്താമതുമാണ്.
ഇന്ന് എവേ പോരാട്ടത്തിൽ കേരള ബ്ലാസ്റ്റേഴ്സ് എഫ്സി ഗോവയ്ക്കെതിരേ ഇറങ്ങും. ബംഗളൂരു എഫ്സി (25), എടികെ (24), എഫ്സി ഗോവ (24), ഒഡീഷ (21) എന്നിവയാണ് ആദ്യ നാല് സ്ഥാനങ്ങളിൽ. 14 പോയിന്റുമായി ബ്ലാസ്റ്റേഴ്സ് എട്ടാമതാണ്.
ഐഎസ്എലിൽ തുല്യത
02:03 AM Jan 25, 2020 | Deepika.com