ഐ ലീഗ് രണ്ടാം ഡിവിഷൻ
02:03 AM Jan 25, 2020 | Deepika.com
തൃശൂർ: ഐ ലീഗ് രണ്ടാം ഡിവിഷൻ ഫുട്ബോൾ മത്സരങ്ങൾ ഇന്നു തൃശൂരിൽ തുടങ്ങും. ഇന്ന് ഉച്ചകഴിഞ്ഞ് 3.15നു തൃശൂർ കോർപറേഷൻ സ്റ്റേഡിയത്തിൽ നടക്കുന്ന ഉദ്ഘാടന മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സ് റിസർവ് ടീം എഫ്സി കേരളയെ നേരിടും. തൃശൂർ കോർപറേഷൻ സ്റ്റേഡിയമാണ് എഫ്സി കേരളയുടെ ഹോം ഗ്രൗണ്ട്.