ന്യൂഡൽഹി: ചൈനയിലും മറ്റേതാനും രാജ്യങ്ങളിലും പടർന്ന കൊറോണ വൈറസ് രോഗം ഇതുവരെ ഇന്ത്യയിൽ എത്തിയിട്ടില്ലെന്ന് അധികാരികൾ. ആറു ദിവസമായി വിമാനത്താവളങ്ങളിൽ പരിശോധന ഉണ്ട്. സംശയിച്ച മൂന്നുപേരെ മുംബൈയിലെ ആശുപത്രിയിൽ നിരീക്ഷണത്തിനായി പ്രവേശിപ്പിച്ചു.
സൗദി അറേബ്യയിലെ മലയാളി നഴ്സിനു ബാധിച്ചതു പുതിയ കൊറോണ വൈറസ് അല്ലെന്നും മിഡ് ഈസ്റ്റ് റെസ്പിരേറ്ററി സിൻഡ്രം (മെർസ്) ആണെന്നും സൗദി ഗവൺമെന്റ് അറിയിച്ചു.
രോഗബാധ തുടങ്ങിയ ചൈനയിലെ വുഹാൻ നഗരത്തിൽ 20 മലയാളികൾ അടക്കം 25 ഇന്ത്യൻ മെഡിക്കൽ വിദ്യാർഥികൾ നാട്ടിലേക്കു പോരാനാവാതെ കുടുങ്ങി. വുഹാനിൽ യാത്രാവിലക്കു പ്രഖ്യാപിക്കും മുന്പ് അവിടെനിന്നു പോരാൻ പറ്റാത്തവരാണിവർ. ബെയ്ജിംഗിലെ ഇന്ത്യൻ എംബസി ഇവരുടെ കാര്യത്തിൽ ഇടപെടുന്നുണ്ട്. ഒരാഴ്ചത്തേക്കുള്ള ഭക്ഷണവും മറ്റും ഇവരുടെ പക്കലുണ്ടെന്നാണു റിപ്പോർട്ട്.
വുഹാനിൽ അഞ്ഞൂറിലേറെ ഇന്ത്യൻ വിദ്യാർഥികൾ ഉണ്ടായിരുന്നു. ഭൂരിഭാഗവും ചൈനീസ് പുതുവർഷ അവധി പ്രമാണിച്ചു നാട്ടിലേക്കു പോന്നിരുന്നു.
ചൈനയിൽനിന്നു കേരളത്തിൽ അടുത്തകാലത്ത് എത്തിയവരിൽ ഫ്ലൂ ബാധിച്ച ചിലർ ആശുപത്രികളിൽ ചികിത്സതേടിയെങ്കിലും ആരിലും പുതിയ ഇനം വൈറസ് ബാധ കണ്ടില്ല.
ചൈനയിലെ ഷെൻ ചെനിൽ ഇന്റർനാഷണൽ സ്കൂൾ ഓഫ് സയൻസ് ആൻഡ് ടെക്നോളജിയിൽ അധ്യാപികയായ ഇന്ത്യക്കാരി പ്രീതി മഹേശ്വരിക്ക് കൊറോണ വൈറസ് പിടിപെട്ടതായി സ്ഥിരീകരിച്ചു. പ്രീതിയുടെ ചികിത്സയ്ക്ക് ഒരുകോടി രൂപ വേണ്ടിവരുമെന്നാണു സൂചന.