ലക്നോ: രാജ്യമെന്പാടും കടുത്ത എതിർപ്പുകൾ നേരിടുന്ന പൗരത്വ നിയമഭേദഗതി പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്താൻ ലക്നോ സർവകലാശാലയുടെ ആലോചന. ഭരണഘടനയെക്കുറിച്ചും പൗരത്വത്തെക്കുറിച്ചും വിദ്യാർഥികളെ പഠിപ്പിക്കേണ്ടിവരുന്ന സമകാലിക ഇന്ത്യൻ രാഷ്ട്രീയത്തിലെ വിഷയമെന്ന നിലയിൽ പൗരത്വനിയമ ഭേദഗതിയും ഉൾപ്പെടുത്തുന്നതെന്ന് ലക്നോ സർവകലാശാല രാഷ്ട്രമീംമാസ വിഭാഗം മേധാവി സാക്ഷി ശുക്ല പറഞ്ഞു.
നിർദേശമെന്ന നിലയിലാണ് ഈ അഭിപ്രായം മുന്നോട്ടുവച്ചിരിക്കുന്നത്. പാഠ്യപദ്ധയിൽ ഉൾപ്പെടുത്തുന്നതിനു മുന്പ് മുഴുവൻ നടപടിക്രമങ്ങളിലൂടെയും കടന്നുപോകേണ്ടതുണ്ട്. വിഷയത്തിൽ നിരവധി സംശയങ്ങൾ നിലനിൽക്കുന്നതിനാലാണ് പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തുന്നതിനെക്കുറിച്ച് ആലോചിക്കുന്നത്.