ബെയ്ജിംഗ്: കൊറോണ വൈറസ് ബാധിച്ചു മരിച്ചവരുടെ എണ്ണം 27 ആയെന്ന് ചൈനീസ് അധികൃതർ സ്ഥിരീകരിച്ചു. 830 പേർ ചികിത്സയിലുണ്ട്. അനൗദ്യോഗിക കണക്കു പ്രകാരം രോഗബാധയുള്ളവരുടെ എണ്ണം ഇതിലും വളരെയേറെയാണ്. രോഗബാധ ആദ്യം റിപ്പോർട്ട് ചെയ്ത വുഹാൻ നഗരവും സമീപ പ്രദേശങ്ങളിലുള്ള 12 നഗരങ്ങളും അടച്ചു. ഈ നഗരങ്ങളിലേക്കും ഇവിടങ്ങളിൽനിന്നു പുറത്തേക്കുമുള്ള യാത്രകൾ വിലക്കി. മൂന്നു കോടിയിലധികം ജനങ്ങളാണ് യാത്രാവിലക്ക് നേരിടുന്നത്.
വുഹാൻ ഉൾപ്പെടെ യാത്രാവിലക്ക് ഏർപ്പെടുത്തിയ നഗരങ്ങൾ ഏതാണ്ട് പൂർണമായും ഒറ്റപ്പെട്ടു. ജനങ്ങൾ മാസ്ക് ധരിച്ചേ പുറത്തിറങ്ങാവൂ എന്നും കഴിയുന്നതും വീടുകൾക്കുള്ളിൽ കഴിയണമെന്നും നിർദേശമുണ്ട്. ഇന്നലെ ആരംഭിച്ച പുതുവത്സരാഘോഷങ്ങൾക്ക് ഇതോടെ മങ്ങലേറ്റു.
വുഹാൻ നഗരത്തിൽ ഡിസംബറിലാണ് വൈറസ് ബാധ ആദ്യം കാണപ്പെട്ടത്. ക്വിൻഹായ്, ഇന്നർമംഗോളിയ, സ്വയംഭരണമേഖലയായ ടിബറ്റ് എന്നിവ ഒഴികെയുള്ള മുഴുവൻ ചൈനീസ് പ്രവിശ്യകളിലേക്കും രോഗം പടർന്നിട്ടുണ്ടെന്നാണു റിപ്പോർട്ട്. ബെയ്ജിംഗിൽ മാത്രം 34 പേർക്കു രോഗം സ്ഥിരീകരിച്ചു.
ബെയ്ജിംഗിൽ കൊട്ടാരസമുച്ചയങ്ങളും മ്യൂസിയവും സ്ഥിതിചെയ്യുന്ന ഫോർബിഡൻസിറ്റി, ഷാങ്ഹായിലെ ഡിസ്നി ലാൻഡ് എന്നിവ അടച്ചു. ബെയ്ജിംഗിൽ പുതുവത്സര പരിപാടികൾ റദ്ദാക്കിയെന്നു കഴിഞ്ഞ ദിവസം നഗരത്തിലെ മുനിസിപ്പൽ ബോർഡ് അറിയിച്ചിരുന്നു. 2008ലെ ഒളിന്പിക്സിനു വേദിയായിരുന്ന ബേർഡ്സ് നെസ്റ്റ് സ്റ്റേഡിയം ഇന്നലെ അടച്ചു. മിംഗ് രാജവംശത്തിന്റെ ശവകുടീരങ്ങൾ, യിൻഷുൻ പഗോഡ എന്നിവയും അടച്ചിടും. ചൈനയിലെ വന്മതിലിന്റെ ഏതാനും ഭാഗങ്ങളിലും സന്ദർശകർക്ക് വിലക്ക് ഏർപ്പെടുത്തി. പ്രതിവർഷം ഒരുകോടി സന്ദർശകരാണ് വന്മതിൽ കാണാൻ എത്തുന്നത്. ചൈനീസ് പുതുവത്സരവേളയിലും ഇവിടെ സന്ദർശകരുടെ തിരക്കു പതിവാണ്. ടൂറിസ്റ്റ് കേന്ദ്രങ്ങൾ അടച്ചത് സാന്പത്തിക നഷ്ടത്തിനിടയാക്കും.