പാറ്റ്ന: പൗരത്വ നിയമ ഭേദഗതിക്കു പിന്തുണ നൽകിയ നിലപാടിനു വിരുദ്ധമായി പ്രസ്താവന നടത്തിയ മുതിർന്ന പാർട്ടി പ്രവർത്തകൻ പവൻ വർമയ്ക്കു വേണമെങ്കിൽ പാർട്ടി വിടാമെന്ന് ജെഡി-യു അധ്യക്ഷൻ നിതീഷ് കുമാർ. പൗരത്വ ബില്ലിനെ ആദ്യം എതിർത്ത ജെഡി-യു പിന്നീട് പിന്തുണ പ്രഖ്യാപിച്ചു. പൗരത്വ നിയമ ഭേദഗതിയിലും ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപിയുമായുള്ള സഖ്യത്തിലുമുള്ള അതൃപ്തി സമൂഹമാധ്യമങ്ങളിലൂടെ, ജെഡി-യു രാജ്യസഭാംഗമായിരുന്ന പവൻ വർമ പങ്കുവച്ചിരുന്നു.
നേതാജി സുഭാഷ് ചന്ദ്രബോസിന്റെ ജന്മവാർഷികത്തോടനുബന്ധിച്ച് ഗാന്ധി മൈതാനിയിൽ നടന്ന ചടങ്ങിൽ പങ്കെടുക്കാനെത്തിയപ്പോഴാണ് ബിഹാർ മുഖ്യമന്ത്രി കൂടിയായ നിതീഷ് കുമാർ പവൻ വർമയ്ക്കെതിരേ പ്രതികരിച്ചത്.
നേതാജി സുഭാഷ് ചന്ദ്രബോസിന്റെ ജന്മവാർഷികത്തോടനുബന്ധിച്ച് ഗാന്ധി മൈതാനിയിൽ നടന്ന ചടങ്ങിൽ പങ്കെടുക്കാനെത്തിയപ്പോഴാണ് ബിഹാർ മുഖ്യമന്ത്രി കൂടിയായ നിതീഷ് കുമാർ പവൻ വർമയ്ക്കെതിരേ പ്രതികരിച്ചത്.