ഹരാരെ: രണ്ട് വർഷത്തിനുശേഷം ടെസ്റ്റ് ക്രിക്കറ്റിലേക്കുള്ള സിംബാബ്വെയുടെ മടങ്ങിവരവിന് തോൽവിയുടെ കയ്പുനീർ. ശ്രീലങ്കയ്ക്കെതിരായ ആദ്യ ടെസ്റ്റിൽ സിംബാബ്വെ 10 വിക്കറ്റിനു പരാജയപ്പെട്ടു. ഇതോടെ രണ്ട് മത്സര പന്പരയിൽ ശ്രീലങ്ക 1-0നു മുന്നിലെത്തി. സ്കോർ: സിംബാബ് വെ 358, 170. ശ്രീലങ്ക ഒന്‍പതിന് 515 ഡിക്ലയേർഡ്, വിക്കറ്റ് നഷ്ടപ്പെടാതെ 14.
ലങ്കയുടെ രണ്ടാം ഇന്നിംഗ്സിൽ ഇരട്ട സെഞ്ചുറി നേടി പുറത്താകാതെനിന്ന എയ്ഞ്ചലോ മാത്യൂസ് ആണ് മാൻ ഓഫ് ദ മാച്ച്. 468 പന്ത് നേരിട്ട മാത്യൂസ് 200 റണ്‍സുമായി പുറത്താകാതെനിന്നു. കഴിഞ്ഞ അഞ്ച് വർഷത്തിനുള്ളിൽ ലങ്കയ്ക്കായി ഇരട്ട സെഞ്ചുറി നേടുന്ന ആദ്യ താരമാണ് മാത്യൂസ്.
ശ്രീലങ്കയ്ക്ക് ജയം
11:22 PM Jan 23, 2020 | Deepika.com