വാഷിംഗ്ടൺ ഡിസി: ഗർഭിണികൾ യുഎസിൽ പ്രവേശിക്കുന്നതു നിയന്ത്രിക്കാൻ ട്രംപ് ഭരണകൂടം നടപടി എടുത്തതായി റിപ്പോർട്ട്. യുഎസിൽ ജനിക്കുന്ന എല്ലാ കുട്ടികൾക്കും നിയമപരമായി യുഎസ് പൗരത്വം ലഭിക്കും. ഇതു ദുരുപയോഗം ചെയ്യുന്നത് അവസാനിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്.
പ്രസവം യുഎസിലാക്കാൻ വിദേശത്തുനിന്ന് ധാരാളം പേർ എത്തുന്നുണ്ട്. ചികിത്സയും ഹോട്ടൽ താമസവും ഉൾപ്പെടുന്ന ‘ബർത്ത് ടൂറിസം’ എന്ന വലിയൊരു വ്യവസായം തന്നെ യുഎസിൽ നിലവിലുണ്ട്. ഇതിനെല്ലാം കടിഞ്ഞാണിടാനാണ് പുതിയ നീക്കം.
കുഞ്ഞിന് യുഎസ് പൗരത്വം ലക്ഷ്യമിട്ടാണ് ഗർഭിണികൾ എത്തുന്നതെങ്കിൽ വീസ നിയന്ത്രണം ഏർപ്പെടുത്താനാണ് തീരുമാനം. ചികിത്സയ്ക്കായി എത്തുന്ന വിദേശികളായിട്ടേ ഇവരെ പരിഗണിക്കൂ. ഇന്നുമുതൽ ഇതു പ്രാബല്യത്തിലാകുമെന്ന് റിപ്പോർട്ട് ചെയ്യപ്പെടുന്നു.
അതേസമയം ഇതു നടപ്പിലാക്കുക അത്ര എളുപ്പമല്ലെന്നു ചൂണ്ടിക്കാട്ടപ്പെടുന്നു. പുതിയ തീരുമാനപ്രകാരം യുഎസിൽ പ്രവേശിക്കാൻ വരുന്ന വനിത ഗർഭിണിയാണോയെന്നും അവരുടെ ഉദ്ദേ ശ്യലക്ഷ്യം കുഞ്ഞിന്റെ പൗരത്വമാണോയെന്നും പരിശോധിച്ചറിയാനുള്ള ഉത്തരവാദിത്വം കോൺസുലാർ ഓഫീസേഴ്സിനാണ്. ഇവരുടെ ശിപാർശയുടെ അടിസ്ഥാനത്തിലായിരിക്കും നടപടി. എന്നാൽ, വീസ ഇന്റർവ്യൂവിൽ ഗർഭിണിയാണോ എന്ന ചോദ്യം ഉന്നയിക്കാനുള്ള അവകാശം കോൺസുലാർ ഓഫീസേഴ്സിനില്ല. അതിനാൽ അവർ എങ്ങനെ ഗർഭം നിശ്ചയിക്കുമെന്നുള്ളതാണു പ്രശ്നം.
യുഎസിൽ ബർത്ത് ടൂറിസം നടത്തുന്നവർ 80,000 ഡോളറിന്റെ വരെ പാക്കേജുകൾ വാഗ്ദാനം ചെയ്യുന്നുണ്ട്.