കോഹ്ലി വിസ്മയ താരം: സ്മിത്ത്
11:27 PM Jan 22, 2020 | Deepika.com
ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ വിരാട് കോഹ്ലിയെ പ്രശംസകൊണ്ട് മൂടി ഓസ്ട്രേലിയൻ താരം സ്റ്റീവ് സ്മിത്ത്. കോഹ്ലി വിസ്മയ താരമാണ്. കോഹ്ലിയുടെ ബാറ്റിംഗ് നന്പറുകൾ തന്നെ ഉത്തരം പറയുന്നു. അദ്ദേഹം ഒട്ടേറെ റിക്കാർഡുകൾ തകർക്കുന്നത് നാം കാണാനിരിക്കുന്നു. കോഹ്ലിയുടെ റണ്ദാഹം തീവ്രമാണ്, അതിന് തടയിടാനാവില്ല. ടെസ്റ്റ് ക്രിക്കറ്റിന് കോഹ്ലി പുതിയ മാനദണ്ഡങ്ങൾ ചമച്ചു. ആരോഗ്യവും ഫിറ്റ്നസും അടക്കമുള്ള കാര്യങ്ങൾക്ക് കോഹ്ലി വലിയ പ്രധാന്യം നൽകുന്നു- സ്റ്റീവ് സ്മിത്ത് പറഞ്ഞു.