കൊച്ചി: മേഘാലയയിൽ 28ന് ആരംഭിക്കുന്ന ജൂണിയർ ബോയ്സ് ദേശീയ ഫുട്ബോൾ ചാന്പ്യൻഷിപ്പിൽ പങ്കെടുക്കുന്ന കേരള ടീമിനെ പ്രതിരോധ താരം ജി. അഭിജിത് (പാലക്കാട്) നയിക്കും. എം. മുഹമ്മദ് ജാസൻ (തൃശൂർ), കാർത്തിക് മനോജ് (എറണാകുളം), വി.കെ. മുഹമ്മദ് സിനാൻ (മലപ്പുറം) എന്നിവരാണ് ഗോൾ കീപ്പർമാർ. എൻ. പൂജിത് (കൊല്ലം), മുഹമ്മദ് സഹീഫ്, പി. നന്ദുകൃഷ്ണ, കെ. നിഹാൽ (മലപ്പുറം), മുഹമ്മദ് മുഷ്റഫ് (കണ്ണൂർ) എന്നിവരാണ് പ്രതിരോധ നിരയിലെ താരങ്ങൾ. സി.എസ്. ബിസ്റ്റോ, കെ. അനന്തകൃഷ്ണൻ, എൻ.എസ്.അനന്ദു, (തൃശൂർ), മുഹമ്മദ് അഷർ, മുഹമ്മദ് ഐമൻ (എറണാകുളം), മുഹമ്മദ് റോഷൽ (കോഴിക്കോട്), പി.എ. ഹാഫിസ് (ആലപ്പുഴ) എന്നിവർ മധ്യനിരയിലും രാഹുൽ രാജ് (തിരുവനന്തപുരം), മുഹമ്മദ് അജ്സൽ (കോഴിക്കോട്), മുഹമ്മദ് മിഷാൽ (പാലക്കാട്) എന്നിവർ മുന്നേറ്റ നിരയിലും ഉൾപ്പെട്ടിട്ടുണ്ട്. പി. സനുഷ് രാജ് (ഇടുക്കി) ആണ് പരിശീലകൻ.
29ന് കേരളം പഞ്ചാബിനെയും 31ന് ജാർഖണ്ഡിനെയും ഫെബ്രുവരി രണ്ടിന് മണിപ്പൂരിനെയും നേരിടും.
അഭിജിത് നയിക്കും
11:27 PM Jan 22, 2020 | Deepika.com