ബെയ്ജിംഗ്: കൊറോണ വൈറസ് ബാധയെത്തുടർന്നു ചൈനയിലെ ഹുബെയ് പ്രവിശ്യയിൽ മരിച്ചവരുടെ എണ്ണം 17 ആയി ഉയർന്നു. 444 പേർ ആശുപത്രിയിൽ ചികിത്സയിലാണ്. മറ്റു രാജ്യങ്ങളിലേക്കും രോഗം പടരുന്ന സാഹചര്യത്തിൽ എല്ലായിടത്തും എയർപോർട്ടുകളിൽ സ്ക്രീനിംഗ് ശക്തമാക്കി. എന്നിട്ടും ചൈനയിൽ നിന്ന് യുഎസിൽ മടങ്ങിയെത്തിയ ഒരാൾക്ക് രോഗം പിടിപെട്ടതായി കണ്ടെത്തി. ഇയാൾ ചികിത്സയിലാണെന്നു യുഎസ് അധികൃതർ അറിയിച്ചു. ഹോങ്കോംഗിലും രോഗബാധ റിപ്പോർട്ടു ചെയ്തിട്ടുണ്ട്. ഏതാനും ചില ഏഷ്യൻ രാജ്യങ്ങളിലേക്കും രോഗം പടർന്നിട്ടുണ്ട്.
ചൈനയിലെ വുഹാൻ നഗരത്തിലാണ് ആദ്യം വൈറസ് രോഗബാധ കണ്ടെത്തിയത്. സീഫുഡ് മാർക്കറ്റാണ് രോഗബാധയുടെ ഉറവിടം. എന്നാൽ മനുഷ്യനിൽനിന്നു മനുഷ്യനിലേക്കും രോഗം പടരാമെന്നു തെളിഞ്ഞതോടെ പരിഭ്രാന്തി പടർന്നു.
വുഹാൻ നഗരത്തിലെ തെരുവുകൾ വിജനമാണ്. കടകൾ അടഞ്ഞുകിടക്കുകയാണ്. ചൈനീസ് പുതുവത്സരാഘോഷത്തിനു ദിവസങ്ങൾ മാത്രം ശേഷിക്കേ മാർക്കറ്റുകൾ പൂർണതോതിൽ പ്രവർത്തിക്കാത്തത് സന്പദ്ഘടനയ്ക്കു തന്നെ ദോഷകരമാണ്.
ജനങ്ങൾ അത്യാവശ്യത്തിനു മാത്രമേ പുറത്തിറങ്ങുന്നുള്ളു. എല്ലാവരും തന്നെ മാസ്ക് ധരിച്ചിട്ടുണ്ട്.
വുഹാനിൽ 700ൽ അധികം ഇന്ത്യക്കാരുണ്ട്. ഇവരിൽ നല്ലപങ്കും മെഡിക്കൽ വിദ്യാർഥികളാണ്. വൈറസ് രോഗം പടർന്നതോടെ ഇവിടെനിന്നു പുറത്തേക്കുള്ള യാത്ര ദുഷ്കരമായി. വുഹാനിലേക്ക് പോകരുത്. അവിടെയുള്ളവർ നഗരം വിടരുത്- ആരോഗ്യവകുപ്പ് ഉപമന്ത്രി ലി ബിൻ പറഞ്ഞു. ഇന്ത്യൻ വിദ്യാർഥികളിൽ കുറെപ്പേർ പരീക്ഷ കഴിഞ്ഞതിനാൽ നേരത്തെതന്നെ നാട്ടിലേക്കു മടങ്ങുകയുണ്ടായി.
ഇതേസമയം കൊറോണ വൈറസ് രോഗത്തെ നേരിടാനുള്ള വാക്സിൻ വികസിപ്പിച്ചുകൊണ്ടിരിക്കുകയാണെന്നു റഷ്യൻ കൺസ്യൂമർ വെൽഫെയർ ഏജൻസി മേധാവി അന്ന പോപ്പോവ പറഞ്ഞു.