ടെഹ്റാൻ: ഡ്രോൺ ആക്രമണത്തിൽ യുഎസ് വധിച്ച ഇറാൻ കമാൻഡർ ഖാസിം സുലൈമാനിയോട് ഏറ്റവും അടുപ്പമുള്ള കമാൻഡർ അബ്ദൾ ഹുസൈൻ മൊജാദമിയെ മുഖംമൂടിധാരികൾ വെടിവച്ചു കൊന്നു.
വിപ്ളവഗാർഡുകളുടെ അർധ സൈനികവിഭാഗമായ ബാസ്ജി ഫോഴ്സസിന്റെ കമാൻഡറായിരുന്നു മൊജാദമി.
എണ്ണസന്പന്നമായ ഖുസെസ്താൻ പ്രവിശ്യയിലെ സ്വവസതിക്കു മുന്നിലാണ് അദ്ദേഹത്തെ മോട്ടോർ ബൈക്കിലെത്തിയ അക്രമികൾ വെടിവച്ചു വീഴ്ത്തിയത്. മൊജാദമിയുടെ വധം വിപ്ളവഗാർഡുകൾക്ക് ഏറ്റ കനത്ത പ്രഹരമാണെന്നു ചൂണ്ടിക്കാണിക്കപ്പെടുന്നു.