മുംബൈ: ഇന്ത്യയുടെ ന്യൂസിലന്‍ഡ് പര്യടനത്തിനുള്ള ടീമില്‍ സഞ്ജു വി. സാംസണെയും പൃഥ്വി ഷായെയും ഉള്‍പ്പെടുത്തി. സഞ്ജുവിനെ ട്വന്റി 20 ടീമിലും ഷായെ ഏകദിന ടീമിലുമാണ് ഉള്‍പ്പെടുത്തിയത്. പരിക്കേറ്റ ശിഖര്‍ ധവാനു പകരമാണ് ഇരുവരെയും ടീമിലേക്കു വിളി ലഭിച്ചത്. നിലവില്‍ ഇരുവരും ഇന്ത്യ എ ടീമിനൊപ്പം ന്യൂസിലന്‍ഡിലുണ്ട്.
ന്യൂസിലന്‍ഡ് പര്യടനത്തില്‍ ഇന്ത്യക്ക് അഞ്ചു ട്വന്റി 20യും മൂന്നു ഏകദിനങ്ങളുമാണുള്ളത്. ശ്രീലങ്കയ്ക്കെതിരേ ഒരു മത്സരത്തില്‍ മാത്രമിറങ്ങിയ സഞ്ജുവിനെ ഓസ്ട്രേലിയയ്ക്കെതിരേയുള്ള മത്സരത്തില്‍നിന്ന് ഒഴിവാക്കി. ഇന്ത്യ എയ്ക്കുവേണ്ടി ന്യൂസിലന്‍ഡ് ഇലവണെതിരേ നേടിയ 150 റണ്‍സ് പ്രകടനമാണ് ഷായെ ടീമിലെത്തിച്ചത്.
പരിക്ക് ഭേദമായിക്കൊണ്ടിരിക്കുന്ന ഓള്‍റൗണ്ടര്‍ ഹര്‍ദിക് പാണ്ഡ്യയെ ടീമില്‍ ഉള്‍പ്പെടുത്തിയിട്ടില്ല.
സഞ്ജു, പൃഥ്വി ഷാ ടീമിൽ
10:55 PM Jan 21, 2020 | Deepika.com