കോല്‍ക്കത്ത: ഈസ്റ്റ് ബംഗാള്‍ ഫുട്ബോള്‍ ടീമിന്റെ പരിശീലക സ്ഥാനത്തുനിന്ന് അലെജാന് ഡ്രോ മെനേന്ഡസ് ഇറങ്ങി. ഐ ലീഗില്‍ തുടരുന്ന മോശം പ്രകടനമാണ് ടീമിന്റെ പ്രധാന കോച്ചിനെ സ്ഥാനം ഉപേക്ഷിക്കാന്‍ പ്രേരിപ്പിച്ചത്. ലീഗില്‍ ഏഴാം സ്ഥാനത്താണ് ഈസ്റ്റ് ബംഗാള്‍.
കഴിഞ്ഞ മൂന്നു മത്സരത്തിലും ഈസ്റ്റ് ബംഗാളിനു തോല്‍വിയായിരുന്നു. ഇതില്‍ അവസാനത്തേത് ചിരവൈരികളായ മോഹന്‍ ബഗാനോട് കോല്‍ക്കത്ത ഡര്‍ബിയിലായിരുന്നു.
അലെജാന്‍ഡ്രോ മെനേന്ഡസ് ഇറങ്ങി
10:49 PM Jan 21, 2020 | Deepika.com