ചെന്നൈ: തന്റെമേലുള്ള പ്രതീക്ഷകള്‍ സമ്മര്ദമുണ്ടാക്കുകയല്ല പകരം കഠിനധ്വാനം ചെയ്യാന്‍ പ്രേരിപ്പിക്കുകയാണ് ചെയ്യുന്നതെന്ന് ഇന്ത്യന്‍ ബാഡ്മിന്റണ്‍ താരം പി.വി. സിന്ധു. ടോക്കിയോ ഒളിമ്പിക്സില്‍ ഇന്ത്യയുടെ മെഡല്‍ പ്രതീക്ഷയാണ് സിന്ധു.
റിയോ ഒളിമ്പിക്സ് മുതല്‍ ഇപ്പോള്‍ വരെ തന്റെ ജീവിതത്തില്‍ പല മാറ്റങ്ങളുണ്ടായി. നിരവധി മത്സരങ്ങള്‍ ജയിച്ചു, ചിലത് തോറ്റു. ഓരോ പ്രാവശ്യവും പടിപടിയായി മെച്ചപ്പെടുന്നുണ്ട്. റിയോയിലെത്തിയപ്പോള്‍ തന്നില്‍നിന്ന് പലരും അധികം പ്രതീക്ഷിച്ചില്ല. എന്നാല്‍, ഇപ്പോള്‍ ആളുകള്‍ ടോക്കിയോയില്‍നിന്ന് സ്വര്‍ണമെഡല്‍ പ്രതീക്ഷിക്കുന്നു സിന്ധു പറഞ്ഞു.
എല്ലാവരുടെയും പ്രതീക്ഷകളെ പോസിറ്റീവായാണ് കാണുന്നതെന്നും ഇത് സമ്മര്‍ദത്തിന് കാരണമാകുന്നുണ്ടെന്നു കരുതുന്നില്ലെന്നും പകരം കൂടുതല്‍ അധ്വാനിക്കാന്‍ പ്രേരിപ്പിക്കുകയാണ് ചെയ്യുന്നതെന്നും ലോക ചാമ്പ്യന്‍ പറഞ്ഞു. എല്ലാം എളുപ്പമല്ലെന്നറിയാം എന്നാലും മുന്നിലുള്ള വെല്ലുവിളികളെ നേരിടാന്‍ തയാറാണ് - സിന്ധു പറഞ്ഞു.
പ്രതീക്ഷകള്‍ സമ്മര്ദമാകുന്നില്ല; കഠിനാധ്വാനത്തിനു പ്രേരിപ്പിക്കുന്നു: പി.വി. സിന്ധു
10:49 PM Jan 21, 2020 | Deepika.com