മംഗളൂരു: മംഗളൂരുവില്‍നിന്ന് ഹൈദരാബാദിലേക്കു പോകാനിരുന്ന ഇന്‍ഡിഗോ എയര്‍ലൈന്‍സ് വിമാനത്തില്‍ ബോംബ് വച്ചിട്ടുള്ളതായി ഭീഷണി സന്ദേശം ലഭിച്ചു. 3.15ന് പുറപ്പെടേണ്ട വിമാനത്തിൽ ബോംബുണ്ടെന്നായിരുന്നു ടെർമിനൽ മാനേജർക്കു ഫോൺ സന്ദേശം ലഭിച്ചത്. ഈ സമയം യാത്രക്കാരെല്ലാം കയറി വിമാനം പുറപ്പെടാൻ ഒരുങ്ങി നിൽക്കുകയായിരുന്നു.
ഉടൻ യാത്രക്കാരെ തിരിച്ചിറക്കി സുരക്ഷിത സ്ഥാനത്തേക്കു മാറ്റി. ബോംബ് സ്ക്വാഡ് അടക്കം പരിശോധന നടത്തി വിമാനത്തിൽ ബോംബില്ലെന്നു സ്ഥിരീകരിച്ചു. വിമാനം രാത്രി വൈകിയാണു പുറപ്പെട്ടത്.
ഉടൻ യാത്രക്കാരെ തിരിച്ചിറക്കി സുരക്ഷിത സ്ഥാനത്തേക്കു മാറ്റി. ബോംബ് സ്ക്വാഡ് അടക്കം പരിശോധന നടത്തി വിമാനത്തിൽ ബോംബില്ലെന്നു സ്ഥിരീകരിച്ചു. വിമാനം രാത്രി വൈകിയാണു പുറപ്പെട്ടത്.