ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ ആദ്യ ട്രിപ്പിൾ സെഞ്ചുറി നേട്ടത്തിൽ മനോജ് തിവാരി. രഞ്ജി ട്രോഫി ഗ്രൂപ്പ് എ പോരാട്ടത്തിൽ ഹൈദരാബാദിനെതിരേയായിരുന്നു മുപ്പത്തിനാലുകാരനായ തിവാരിയുടെ ട്രിപ്പിൾ സെഞ്ചുറി. 414 പന്ത് നേരിട്ട തിവാരി 30 ഫോറും അഞ്ച് സിക്സും ഉൾപ്പെടെ 303 റണ്‍സ് നേടി പുറത്താകാതെനിന്നു. ഇന്ത്യക്കായി 12 ഏകദിനവും മൂന്ന് ട്വന്റി-20യും കളിച്ച താരമാണ് തിവാരി.
ഏഴ് വിക്കറ്റ് നഷ്ടത്തിൽ 635 റണ്‍സ് നേടി ഒന്നാം ഇന്നിംഗ്സ് ഡിക്ലയർ ചെയ്ത ബംഗാളിനെതിരേ ഹൈദരാബാദ് രണ്ടാം ദിനം അവസാനിക്കുന്പോൾ ആദ്യ ഇന്നിംഗ്സിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 83 എന്ന നിലയിലാണ്.
ട്രിപ്പിൾ തിവാരി
11:50 PM Jan 20, 2020 | Deepika.com