ബാഴ്സലോണ: പുതിയ പരിശീലകൻ ക്വികെ സെറ്റിയെന്റെ കീഴിൽ ആദ്യമത്സരത്തിൽതന്നെ ബാഴ്സലോണയ്ക്കു ജയം. സ്പാനിഷ് ലാ ലിഗയിൽ ലയണൽ മെസിയുടെ ഗോളാണ് ബാഴ്സയ്ക്ക് വിജയം നല്കിയത്. സ്വന്തം ഗ്രൗണ്ടിൽവച്ച് ബാഴ്സ 1-0ന് ഗ്രനേഡയെ തോൽപ്പിച്ചു.
76-ാം മിനിറ്റിലാണ് മെസിയുടെ ഗോളെത്തിയത്. ജയത്തോടെ ബാഴ്സലോണ ഒന്നാം സ്ഥാനത്ത് തിരിച്ചെത്തി. 20 കളിയിൽ 43 പോയിന്റാണ് ബാഴ്സയ്ക്ക്. ഇത്രതന്നെ മത്സരങ്ങളിൽ 43 പോയിന്റുമായി റയൽ മാഡ്രിഡ് രണ്ടാം സ്ഥാനത്തുണ്ട്. ഗോൾ വ്യത്യാസത്തിലാണ് ബാഴ്സ മുന്നിലെത്തിയത്.
മെസി ഗോളിൽ ബാഴ്സ
11:50 PM Jan 20, 2020 | Deepika.com