മെൽബണ്‍: 108-ാമത് ഓസ്ട്രേലിയൻ ഓപ്പണ്‍ ടെന്നീസിന് ഇന്ന് തുടക്കം. സീസണിലെ ആദ്യ ഗ്രാൻസ്ലാം ആയ ഓസ്ട്രേലിയൻ ഓപ്പണ്‍ ഇന്ത്യൻ സമയം രാവിലെ 5.30നാണ് ആരംഭിക്കുക.
പുരുഷ സിംഗിൾസിൽ ലോക രണ്ടാം നന്പർ താരം സെർബിയയുടെ നൊവാക് ജോക്കോവിച്ച്, മൂന്നാം നന്പർ താരം സ്വിറ്റ്സർലൻഡിന്റെ റോജർ ഫെഡറർ തുടങ്ങിയവർ ഇന്നിറങ്ങും. ഒന്നാം നന്പർ താരമായ സ്പെയിനിന്റെ റാഫേൽ നദാലിന്റെ മത്സരം നാളെയാണ്. പുരുഷ സിംഗിൾസിൽ ഇന്ത്യൻ സാന്നിധ്യമായ പ്രജ്നേഷ് ഗുണേശ്വരനും ഇന്നിറങ്ങും.
വനിതാ സിംഗിൾസിൽ മുൻ ലോക ഒന്നാം നന്പർ താരങ്ങളായ സെറീന വില്യംസ്, നവോമി ഒസാക്ക തുടങ്ങിയവർ ഇന്നിറങ്ങും. കനേഡിയൻ കൗമാര തരംഗമായ ബിയാങ്ക ആന്ദ്രേസ്കു പരിക്കിനെത്തുടർന്ന് വിട്ടുനിൽക്കുകയാണ്.
വനിതാ ഡബിൾസിൽ ഇന്ത്യയുടെ സൂപ്പർ താരം സാനിയ മിർസ - യുക്രെയ്നിന്റെ നാദിയ കിചെനോക്ക് സഖ്യം ഇറങ്ങുന്നുണ്ട്. മിക്സഡ് ഡബിൾസിൽ ഇന്ത്യയുടെ രോഹൻ ബൊപ്പണ്ണയ്ക്കൊപ്പമാണ് സാനിയ ഇറങ്ങുക.
ഓസ്ട്രേലിയൻ ഓപ്പണ്‍
11:33 PM Jan 19, 2020 | Deepika.com