ചെൽസിക്കു തോൽവി
11:33 PM Jan 19, 2020 | Deepika.com
ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഫുട്ബോളിൽ ചെൽസിക്കു തോൽവി. എവേ പോരാട്ടത്തിൽ ന്യൂകാസിൽ യുണൈറ്റഡിനോടാണ് ഇഞ്ചുറി ടൈമിലെ ഗോളിൽ 1-0നു ചെൽസി പരാജയപ്പെട്ടത്. ഇസാക് ഹെയ്ഡന്റെ (90+4) വകയായിരുന്നു ന്യൂകാസിലിന്റെ വിജയ ഗോൾ. മറ്റൊരു മത്സരത്തിൽ ബേണ്‍ലി 2-1നു ലെസ്റ്റർ സിറ്റിയെ കീഴടക്കി. ക്രിസ് വുഡ് (56), ആഷ്ലി വെസ്റ്റ്വുഡ് (79) എന്നിവരായിരുന്നു ബേണ്‍ലിയുടെ ഗോൾ നേട്ടക്കാർ.