മാഡ്രിഡ്: സ്പാനിഷ് ലാ ലിഗ ഫുട്ബോളിൽ റയൽ മാഡ്രിഡിനു ജയം. കാസെമിറോയുടെ ഇരട്ട ഗോളിൽ സെവിയ്യയെ സ്വന്തം തട്ടകത്തിൽവച്ച് 2-0നാണ് റയൽ കീഴടക്കിയത്. 57, 69 മിനിറ്റുകളിലായിരുന്നു കാസെമിറോയുടെ ഗോളുകൾ. ജയത്തോടെ റയൽ ലീഗിന്റെ തലപ്പത്തെത്തി.അതേസമയം, ഐബർ 2-0ന് അത്ലറ്റിക്കോ മാഡ്രിഡിനെ കീഴടക്കി.
ലീഗിൽ 20 മത്സരങ്ങളിൽനിന്ന് 43 പോയിന്റുമായാണ് റയൽ ഒന്നാമതുള്ളത്. 19 മത്സരങ്ങളിൽനിന്ന് 40 പോയിന്റുമായി ബാഴ്സലോണ രണ്ടാം സ്ഥാനത്തുണ്ട്.
റയലിനു ജയം, തലപ്പത്ത്
11:33 PM Jan 19, 2020 | Deepika.com