വാഷിംഗ്ടൺ ഡിസി: യുഎസ് സെറ്റിൽ പ്രസിഡന്റ് ഡോണൾഡ് ട്രംപിനെതിരേ നടക്കുന്ന ഇംപീച്ച്മെന്റ് പ്രതിരോധിക്കാനുള്ള സംഘത്തിൽ ബിൽ ക്ലിന്റനെതിരേ നടന്ന ഇംപീച്ച്മെന്റിൽ അദ്ദേഹത്തിനു വേണ്ടി വാദിച്ച കെൻ സ്റ്റാറും അമേരിക്കയിലെ സെലിബ്രിറ്റി അഭിഭാഷകൻ അലൻ ഡെർഷോവിറ്റ്സും. വൈറ്റ്ഹൗസ് കോൺസൽ പാറ്റ് സി പോളോൺ, ട്രംപിന്റെ സ്വകാര്യ അഭിഭാഷകൻ ജെ സെകുലോവ് എന്നിവരും സംഘത്തിലുണ്ട്. മറ്റ് അഭിഭാഷകരെക്കുറിച്ചുള്ള വിവരങ്ങൾ പുറത്തുവന്നിട്ടില്ല.
ട്രംപ് തെറ്റായി ഒന്നും ചെയ്തിട്ടില്ല. അടിസ്ഥാനരഹിതമായ ഈ ഇംപീച്ച്മെന്റ് വോട്ടർമാരും നമ്മുടെ ജനാധിപത്യവും തള്ളിക്കളയും. ട്രംപിന്റെ അഭിഭാഷകർ വിജയിക്കുകതന്നെ ചെയ്യും- വൈറ്റ്ഹൗസ് ഇന്നലെ വൈകുന്നേരം പ്രസ്താവനയിൽ അറിയിച്ചു.
1998 ൽ പ്രസിഡന്റ് ക്ലിന്റനെതിരേ നടന്ന ഇംപീച്ച്മെന്റിൽ കെൻ സ്റ്റാർ ആയിരുന്നു സ്പെഷൽ പ്രോസിക്യൂട്ടർ. ക്ലിന്റനെ സെനറ്റ് കുറ്റവിമുക്തനാക്കുകയും ചെയ്തു. ധനകാര്യസ്ഥാപന മേധാവി ജെഫ്റി എപ്സ്റ്റീൻ, സംവിധായകൻ റൊമാൻ പൊളാൻസ്കി, ബോക്സിംഗ് താരം മൈക്ക് ടൈസൻ എന്നിവരുടെ അഭിഭാഷകനായിരുന്നു ഡെർഷോവിറ്റ്സ്. എപ്സ്റ്റീന്റെ ലൈംഗിക കുറ്റങ്ങളിൽ ഡെർഷോവിറ്റ്സ് സാക്ഷിയാണെന്നും ആരോപണമുണ്ട്.
ഡെമോക്രാറ്റിക് പ്രസിഡന്റ് സ്ഥാനാർഥി ജൊ ബൈഡനെതിരേ അന്വേഷണം നടത്താൻ യുക്രൈനു മേൽ ട്രംപ് സമ്മർദം ചെലുത്തിയതിനാണ് ജനപ്രതിനിധി സഭ ട്രംപിനെ ഇംപീച്ച് ചെയ്തത്. ഡെമോക്രാറ്റുകൾക്കു ഭൂരിപക്ഷമുള്ള ജനപ്രതിനിധി സഭ ഇംപീച്ച് ചെയ്തതിനാൽ സെനറ്റിൽ വിചാരണ നേരിടണം.
റിപ്പബ്ലിക്കൻ പാർട്ടിക്കു ഭൂരിപക്ഷമുള്ള സെനറ്റിൽ ഇംപീച്ച്മെന്റ് പാസാകില്ലെങ്കിലും വിചാരണയിൽ ട്രംപിനെ വെള്ളം കുടിപ്പിക്കാനാണ് ഡെമോക്രാറ്റുകളുടെ തീരുമാനം. ക്ലിന്റനെതിരേയുള്ള അന്വേഷണം പൂർത്തികരിച്ച റോബർട്ട് വില്യം റേയും ട്രംപിനെ സഹായിക്കാനെത്തുമെന്ന് സൂചനയുണ്ട്.