ടെന്നീസ് ചരിത്രത്തിലെ ഏറ്റവും വലിയ തിരിച്ചുവരവായിരുന്നു ബെൽജിയത്തിന്റെ കിം ക്ലൈസ്റ്റേഴ്സ് 2009ൽ നടത്തിയത്. 2008ൽ അമ്മയായ ക്ലൈസ്റ്റേഴ്സ് 2009 യുഎസ് ഓപ്പണിൽ കിരീടത്തോടെയാണ് തന്റെ തിരിച്ചുവരവ് ആഘോഷിച്ചത്. 2010ൽ യുഎസ് ഓപ്പണ്‍ വീണ്ടും ജയിക്കുകയും 2011ൽ ഓസ്ട്രേലിയൻ ഓപ്പണ്‍ കൂടി നേടുകയും ചെയ്തു. അതോടെ ഡബ്ല്യുടിഎ ചരിത്രത്തിൽ ഒന്നാം റാങ്കിലെത്തുന്ന ആദ്യ അമ്മ ആയി ക്ലൈസ്റ്റേഴ്സ്.
2017ൽ മറ്റൊരു അദ്ഭുതത്തിനും ഓസ്ട്രേലിയൻ ഓപ്പണ്‍ സാക്ഷ്യംവഹിച്ചു. അന്ന് ജേതാവായ സെറീന വില്യംസ് കിരീടത്തിൽ മുത്തമിടുന്പോൾ മൂന്ന് മാസം ഗർഭിണിയായിരുന്നു. 12 മാസത്തിനുശേഷം കോർട്ടിലേക്ക് തിരിച്ചെത്തിയ സെറീന വിംബിൾഡണ്‍, യുഎസ് ഓപ്പണ്‍ ഫൈനലുകളിൽ എത്തി. അതോടെ ഗ്രാൻസ്ലാം ഫൈനലിൽ കളിക്കുന്ന ഏറ്റവും പ്രായമുള്ള താരമെന്ന റിക്കാർഡ് സെറീന സ്വന്തമാക്കി.
ഇന്ത്യയുടെ ബോക്സിംഗ് താരങ്ങളായ മേരി കോം, സരിത ദേവി, അമേരിക്കയുടെ ഫുട്ബോൾ താരം ക്രിസ്റ്റി പിയേഴ്സ് രാംഫോണ്, അമേരിക്കൻ ഹർഡിൽസ് താരം നിയ അലി, ജമൈക്കൻ സ്പ്രിന്റർ ഷെല്ലി ആൻ ഫ്രേസർ തുടങ്ങിയവരെല്ലാം അമ്മയായശേഷം തിരിച്ചെത്തി കായിക ലോകത്ത് മിന്നും നേട്ടം സ്വന്തമാക്കിയവരാണ്.
ചരിത്രത്തിലെ അമ്മമാർ
12:09 AM Jan 19, 2020 | Deepika.com