പ്രജ്നേഷ് ഓസ്ട്രേലിയൻ ഓപ്പണിന്
12:08 AM Jan 19, 2020 | Deepika.com
മെൽബണ്‍: ഓസ്ട്രേലിയൻ ഓപ്പണ്‍ ഗ്രാൻസ്ലാം ടെന്നീസിന്റെ യോഗ്യതാ റൗണ്ടിൽ തോറ്റിട്ടും ഇന്ത്യയുടെ പ്രജ്നേഷ് ഗുണേശ്വരന് യോഗ്യത ലഭിച്ചു. ലാത്വിയയുടെ ഏണസ്റ്റസ് ഗുൽബിസിനോടാണ് 7-6, 6-2ന് ഗുണേശ്വരൻ യോഗ്യത റൗണ്ടിൽ പരാജയപ്പെട്ടത്. സീസണിലെ ആദ്യ ഗ്രാൻസ്ലാമിനു യോഗ്യത നേടിയ ഓസ്ട്രേലിയയുടെ അലെക്സ് ഡി മിനൗർ, പോളണ്ടിന്റെ കാമിൽ മായചർസക് എന്നിവർ പരിക്ക് കാരണം പിൻമാറി. ഇതിന് പുറമെ ചിലിയുടെ നിക്കോളസ് ജാരി ഫില്ലോലിന് സസ്പെൻഷനും ലഭിച്ചു. ഇതോടെയാണ് പ്രജ്നേഷിന് നറുക്കു വീണത്. ആദ്യ റൗണ്ടിൽ ജപ്പാന്റെ ടാറ്റ്സുമ ഇറ്റോയാണ് ഇന്ത്യൻ താരത്തിന്റെ എതിരാളി.