എടികെയ്ക്കു ജയം
12:08 AM Jan 19, 2020 | Deepika.com
കോൽക്കത്ത: ഐഎസ്എൽ ഫുട്ബോളിൽ ഗോവയെ കീഴടക്കി എടികെ പോയിന്റ് പട്ടികയുടെ തലപ്പത്ത്. സ്വന്തം തട്ടകത്തിൽവച്ച് എടികെ 2-0ന് എഫ്സി ഗോവയെ കീഴടക്കി. പ്രിതം കോട്ടൽ (47), ജയേഷ് റാണെ (88) എന്നിവരായിരുന്നു എടികെയുടെ ഗോൾ നേട്ടക്കാർ. ലീഗിൽ 13 മത്സരങ്ങൾ വീതം പൂർത്തിയാക്കിയ എടികെയ്ക്കും എഫ്സി ഗോവയ്ക്കും 24 പോയിന്റ് വീതമാണ്. ഗോൾ ശരാശരിയിൽ മുൻതൂക്കമുള്ള എടികെയാണ് ഒന്നാമത്.