റോളർ സ്പോർട്സ്; കേരളത്തിനു മികച്ച നേട്ടം
12:08 AM Jan 19, 2020 | Deepika.com
കൊച്ചി: വിശാഖപട്ടണത്ത് നടന്ന 57-മത് ദേശീയ റോളർ സ്പോർട്സ് ചാന്പ്യൻഷിപ്പിൽ കേരളത്തിന് മികച്ച നേട്ടം. എട്ട് സ്വർണവും നാല് വെള്ളിയും ഏഴ് വെങ്കലവും അടക്കം 19 മെഡലുകളാണ് കേരളം കരസ്ഥമാക്കിയത്. സ്കേറ്റ് ബോർഡിംഗ്, ആർട്ടിസ്റ്റിക് സ്കേറ്റിംഗ്, ഇൻലൈൻ ഫ്രീസ്റ്റൈൽ സ്കേറ്റിംഗ്, ഇൻലൈൻ ആൽപൈൻ സ്കേറ്റിംഗ്, സ്പീഡ് സ്കേറ്റിംഗ് ഇനങ്ങളിലാണ് കേരളം നേട്ടം കൊയ്തത്. റോളർ ഹോക്കി ആണ്‍കുട്ടികളുടെ വിഭാഗത്തിൽ കേരളത്തിന് മെഡലുകൾ നേടാനായില്ല.