മുംബൈ: ബോളിവുഡ് നടി ശബാന ആസ്മിക്കും ഡ്രൈവർക്കും വാഹനാപകടത്തിൽ പരിക്ക്. ഇരുവരെയും നവി മുംബൈയിലെ എംജിഎം ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശബാനയുടെ ഭർത്താവ് ജാവേദ് അക്തർ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു.
മുംബൈ- പൂന എക്സ്പ്രസ്വേയിൽ കാലാപുർ ടൗണിനടുത്തായിരുന്നു അപകടം. മൂവരും കാറിൽ പൂനയിൽനിന്നു മുംബൈയിലേക്കു വരുന്പോൾ ട്രക്ക് ഇടിക്കുകയായിരുന്നു.
ശബാനയുടെ മൂക്കിനേറ്റ പരിക്ക് സാരമുള്ളതല്ലെന്നാണ് പ്രാഥമിക റിപ്പോർട്ട്. ജാവേദ് അക്തറിന്റെ എഴുപത്തഞ്ചാം ജന്മദിനം ആഘോഷിക്കാനാണ് പൂനയിൽ പോയത്.