മഥുര: മുതിർന്ന മാധ്യമപ്രവർത്തകനും മുൻ ബിജെപി എംപിയുമായ അശ്വിനി ചോപ്ര(63) അന്തരിച്ചു. അർബുദരോഗം ബാധിച്ചു ചികിത്സയിലായിരുന്നു. ഡൽഹിയിൽനിന്ന് ഇറങ്ങുന്ന പഞ്ചാബ് കേസരി ഹിന്ദി പത്രത്തിന്റെ എഡിറ്ററായിരുന്നു. 2014ൽ ഹരിയാനയിലെ കർണാലിൽനിന്നാണ് ലോക്സഭയിലെത്തിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദി, കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി തുടങ്ങിയവർ അനുശോചനം അറിയിച്ചു.