ബംഗളൂരു: ടെലിവിഷൻ, ഇന്റർനെറ്റ് സേവനങ്ങൾ കൂടുതൽ കാര്യക്ഷമാക്കാനുള്ള ഇന്ത്യയുടെ വാർത്താ വിനിമയ ഉപഗ്രഹം ജിസാറ്റ്-30 വിക്ഷേപണം വിജയം. ഫ്രഞ്ച് ഗയാനയിൽനിന്ന് ഏരിയൻ അഞ്ച് റോക്കറ്റ് ഉപയോഗിച്ചായിരുന്നു വിക്ഷേപണം. തെക്കേ അമേരിക്കയിലെ ഫ്രഞ്ച് കോളനിയായ ഗയാനയിലെ കൊറോവിലെ വിക്ഷേപണ കോംപ്ലക്സിൽനിന്ന് ഇന്നലെ പുലർച്ചെ 2.35 നായിരുന്നു വിക്ഷേപണം. 38 മിനിറ്റും 25 സെക്കൻഡും കൊണ്ട് ഉപഗ്രഹം ഭ്രമണപഥത്തിൽ എത്തി.