ഹോബർട്ട്: രണ്ട് വർഷത്തെ ഇടവേളയ്ക്കുശേഷം ടെന്നീസ് കോർട്ടിലേക്ക് മടങ്ങിയെത്തിയ ഇന്ത്യയുടെ സ്വന്തം സാനിയ മിർസ തരംഗം സൃഷ്ടിച്ച് മുന്നേറുന്നു.
അമ്മയായശേഷം തിരിച്ചെത്തിയ സാനിയ, ഹോബർട്ട് ഇന്റർനാഷണൽ വനിതാ ഡബിൾസ് ഫൈനലിലെത്തി. സാനിയ - യുക്രെയ്നിന്റെ നാദിയ കിചെനോക്ക് സഖ്യം സെമി പോരാട്ടത്തിൽ സ്ലോവേനിയയുടെ തമര സിഡാൻസെക് - ചെക് റിപ്പബ്ലിക്കിന്റെ മാരി ബൗസ്കോവ കൂട്ടുകെട്ടിനെ കീഴടക്കി. 7-6 (7-3), 6-2നയിരുന്നു ഇന്തോ-യുക്രെയ്ൻ സഖ്യം വെന്നിക്കൊടി പാറിച്ചത്. ക്വാർട്ടറിൽ അമേരിക്കയുടെ ക്രിസറ്റീന മക്ഹാലെ - വനിയ കിം കൂട്ടുകെട്ടിനെ കീഴടക്കിയാണ് സാനിയ സഖ്യം സെമിയിലെത്തിയത്.
ഫൈനലിൽ ചൈനയുടെ സാങ് ഷ്വായ് - പെംഗ് ഷ്വായ് കൂട്ടുകെട്ടാണ് സാനിയ - കിചെനോക്ക് സഖ്യത്തിന്റെ എതിരാളി. ഇന്ത്യൻ സമയം ഇന്ന് രാവിലെ 8.45നാണ് ഫൈനൽ.
സൂപ്പർ സാനിയ
11:57 PM Jan 17, 2020 | Deepika.com