ബെയ്ജിംഗ്: ചൈനയിലെ ജനന നിരക്കു കുറഞ്ഞു. തൊഴിലെടുക്കുന്നവരുടെ എണ്ണം കുറയുന്നു. ഇതോടൊപ്പം റിട്ടയർ ചെയ്തവരുടെ എണ്ണം കൂടുകയാണ്. വർഷങ്ങളായി പിന്തുടർന്നിരുന്ന ഒറ്റക്കുട്ടി നയം ഉപേക്ഷിച്ച് രണ്ടു കുട്ടികൾവരെ ആകാമെന്നു സർക്കാർ പ്രഖ്യാപിച്ചിട്ടും ജനനനിരക്കു കൂടുന്നില്ല. 2019ലെ കണക്കു പ്രകാരം ആയിരത്തിന് 10.48 ആണു ജനനനിരക്ക്. തലേവർഷത്തേക്കാൾ കുറവാണിത്.
ഏറ്റവും ഒടുവിലത്തെ കണക്കുപ്രകാരം ചൈനയിലെ ജനസംഖ്യ 2019 അവസാനം 140 കോടിയാണ്. പതിനാറിനും അന്പത്തൊന്പതിനും ഇടയ്ക്ക് പ്രായമുള്ളവരുടെ എണ്ണം മുൻ വർഷത്തെ അപേക്ഷിച്ച് 2019ൽ 89കോടി 64 ലക്ഷമായി കുറഞ്ഞു. മുൻവർഷം ഇത് 89കോടി 73ലക്ഷമായിരുന്നു. 2050 ആകുന്പോഴേക്ക് തൊഴിലെടുക്കുന്നവരുടെ എണ്ണത്തിൽ 23ശതമാനത്തിന്റെ കുറവാണു പ്രതീക്ഷിക്കുന്നത്