ഷിക്കാഗോ: ഷിക്കാഗോയിലെ ബാർബർഷോപ്പിൽ മുടിവെട്ടിക്കാൻ എത്തിയ അഞ്ചുപേർക്ക് വെടിവയ്പിൽ പരിക്കേറ്റു. വെസ്റ്റ് ഗാർഫീൽഡ് പാർക്ക് പ്രാന്തത്തിലെത്തിയ രണ്ടു തോക്കുധാരികൾ കടയിലേക്ക് വെടിയുതിർക്കുകയായിരുന്നു. മൂന്നു കുട്ടികൾക്കും രണ്ടു മുതിർന്നവർക്കുമാണ് വെടിയേറ്റത്.
മുടിവെട്ടിക്കൊണ്ടിരിക്കുന്പോഴാണ് ഇവർക്കു വെടിയേറ്റതെന്നും എല്ലാവരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചെന്നും പോലീസ് മേധാവി ചാർലി ബെക്ക് അറിയിച്ചു. ആരുടെയും നില ഗുരുതരമല്ല.
മുടിവെട്ടിക്കൊണ്ടിരിക്കുന്പോഴാണ് ഇവർക്കു വെടിയേറ്റതെന്നും എല്ലാവരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചെന്നും പോലീസ് മേധാവി ചാർലി ബെക്ക് അറിയിച്ചു. ആരുടെയും നില ഗുരുതരമല്ല.