സിലിക്കൺവാലി: ദിവസം ഒരു നേരം മാത്രം ഭക്ഷണം കഴിക്കുക എന്നതുൾപ്പെടെ വിചിത്രമായ ജീവിതരീതികൾ തുറന്നുപറഞ്ഞ് ട്വിറ്റർ സിഇഒ ജാക്ക് ഡോർസി. വിയേർഡിന് നൽകിയ യു ട്യൂബ് അഭിമുഖത്തിലാണ് ആഴ്ചയിൽ ഏഴുതവണ മാത്രമേ ഭക്ഷണംകഴിക്കൂ എന്നു ഡോർസി വെളിപ്പെടുത്തിയത്. എല്ലാദിവസവും ഐസ്ബാത്ത് നടത്താറില്ലെന്നും വിപാസന ധ്യാനവും ഇടവിട്ടുള്ള ഉപവാസവും പിന്തുടരുന്ന അദ്ദേഹം പറഞ്ഞു.
ഭക്ഷണത്തിനു മീനും കോഴിയിറച്ചിയോ അല്ലെങ്കിൽ മറ്റെന്തെങ്കിലും മാംസമോ ഒപ്പം ഒട്ടേറെ പച്ചക്കറിയും നിർബന്ധമണ്. ഇതൊടൊപ്പം ചോക്ക്ലേറ്റും പഴങ്ങളും ചേർത്തുള്ള മധുരവും പതിവായി ഉപയോഗിക്കുമെന്ന് കഴിഞ്ഞ മാർച്ചിൽ അദ്ദേഹം പറഞ്ഞിരുന്നു. പ്രതിദിനം രണ്ടു മണിക്കൂറോളം ധ്യാനിക്കാനും ശ്രമിക്കാറുണ്ട്.
കൂടുതൽ ഊർജസ്വലതയോടെ ജോലി ചെയ്യാനാണ് അൽപഭക്ഷണ ശീലം പിന്തുടരുന്നതെന്ന ഡോർസിയുടെ വെളിപ്പെടുത്തൽ നേരത്തെ സോഷ്യൽമീഡിയയിൽ വ്യാപകചർച്ചകൾക്കു വഴിതെളിച്ചിരുന്നു.
മനസ് കൂടുതൽ ഏകാഗ്രമാക്കാൻ ഇതുപകരിക്കും. പത്തുമിനിറ്റിനകം ഉറങ്ങാനും ഇതുവഴി കഴിയുമെന്നും അദ്ദേഹം അവകാശപ്പെട്ടിരുന്നു. വൈകുന്നേരങ്ങളിൽ കാൽമണിക്കൂർ ആവിയിൽ കുളിച്ചശേഷം ഐസ്ബാത്തും പൂർത്തിയാക്കിയാൽ ഏതു വെല്ലുവിളിയെയും നേരിടാനാകുമെന്നും ഡോർസി പറയുന്നു.