അ​​ന​​സി​​നും തു​​ള​​സി​​ക്കും ജി.​വി. രാ​ജ

12:07 AM Jan 17, 2020 | Deepika.com
തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: സം​​​​സ്ഥാ​​​​ന​​​​ത്തെ മി​​​​ക​​​​ച്ച കാ​​​​യി​​​​ക​​​​താ​​​​ര​​​​ങ്ങ​​​​ൾ​​​​ക്ക് സ​​​​ർ​​​​ക്കാ​​​​ർ ന​​​​ല്കു​​​​ന്ന ജി.​​​​വി. രാ​​​​ജാ അ​​​​വാ​​​​ർ​​​​ഡ് മു​​​​ഹ​​​​മ്മ​​​​ദ് അ​​​​ന​​​​സി​​​​നും പി.​​​​സി. തു​​​​ള​​​​സി​​​​ക്കും. ഏ​​​​ഷ്യ​​​​ൻ ഗെ​​​​യിം​​​​സി​​​​ലെ 400 മീ​​​​റ്റ​​​​ർ വെ​​​​ള്ളി​​​​മെ​​​​ഡ​​​​ൽ ജേ​​​​താ​​​​വാ​​​​യാ​​​​ണ് മു​​​​ഹ​​​​മ്മ​​​​ദ് അ​​​​ന​​​​സ് പു​​​​രു​​​​ഷ വി​​​​ഭാ​​​​ഗം അ​​​​വാ​​​​ർ​​​​ഡ് നേ​​​​ട്ട​​​​ത്തി​​​​ന് അ​​​​ർ​​​​ഹ​​​​നാ​​​​യ​​​​ത്. ബാ​​​​ഡ്മി​​​​ന്‍റ​​​​ണി​​​​ൽ ഏ​​​​ഷ്യ​​​​ൻ ഗെ​​​​യിം​​​​സ് ജേ​​​​താ​​​​വാ​​​​യാ​​​​ണ് പി.​​സി. തു​​​​ള​​​​സി വ​​​​നി​​​​താ വി​​​​ഭാ​​​​ഗം പു​​​​ര​​​​സ്കാ​​​​ര​​​​ത്തി​​​​ന് അ​​​​ർ​​​​ഹ​​​​യാ​​​​യ​​​​ത്. മൂ​​​​ന്നു ല​​​​ക്ഷം രൂ​​​​പ വീ​​​​ത​​​​വും ഫ​​​​ല​​​​ക​​​​വും പ്ര​​​​ശം​​​​സാ​​​​പ​​​​ത്ര​​​​വും അ​​​​ട​​​​ങ്ങു​​​​ന്ന​​​​താ​​​​ണ് പു​​​​ര​​​​സ്കാ​​​​ര​​​​ങ്ങ​​​​ൾ.

ഒ​​​​ളി​​​​ന്പ്യ​​​​ൻ സു​​​​രേ​​​​ഷ്ബാ​​​​ബു ലൈ​​​​ഫ് ടൈം ​​​​അ​​​​ച്ചീ​​​​വ്മെ​​​​ന്‍റ് അ​​​​വാ​​​​ർ​​​​ഡി​​​​ന് പ​​​​രി​​​​ശീ​​​​ല​​​​ക​​​​നാ​​​​യ ടി.​​​​പി. ഔ​​​​സേ​​​​ഫ് അ​​​​ർ​​​​ഹ​​​​നാ​​​​യി. മി​​​​ക​​​​ച്ച കാ​​​​യി​​​​ക പ​​​​രി​​​​ശീ​​​​ല​​​​ക​​​​നു​​​​ള്ള അ​​​​വാ​​​​ർ​​​​ഡ് ഫു​​​​ട്ബോ​​​​ൾ പ​​​​രി​​​​ശീ​​​​ല​​​​ക​​​​ൻ സ​​​​തീ​​​​വ​​​​ൻ ബാ​​​​ല​​​​ൻ നേ​​​​ടി. 13 വ​​​​ർ​​​​ഷ​​​​ത്തി​​​​നുശേ​​​​ഷം കേ​​​​ര​​​​ള​​​​ത്തി​​​​ന് സ​​​​ന്തോ​​​​ഷ് ട്രോ​​​​ഫി നേ​​​​ടി​​​​ക്കൊ​​​​ടു​​​​ത്ത പ​​​​രി​​​​ശീ​​​​ല​​​​ക​​​​നാ​​​​ണ് സ​​​​തീ​​​​വ​​​​ൻ ബാ​​​​ല​​​​ൻ.


കോ​​​​ള​​​​ജ് ത​​​​ല​​​​ത്തി​​​​ലെ മി​​​​ക​​​​ച്ച കാ​​​​യി​​​​ക അ​​​​ധ്യാ​​​​പ​​​​ക​​​​നു​​​​ള്ള അ​​​​വാ​​​​ർ​​​​ഡി​​​​ന് ക​​​​ണ്ണൂ​​​​ർ എ​​​​സ്എ​​​​ൻ കോ​​​​ള​​​​ജി​​​​ലെ ഡോ. ​​​​കെ. അ​​​​ജ​​​​യ​​​​കു​​​​മാ​​​​ർ അ​​​​ർ​​​​ഹ​​​​നാ​​​​യി. സ്പോ​​​​ർ​​​​ട്സ് ഹോ​​​​സ്റ്റ​​​​ൽ സ്കൂ​​​​ൾ ത​​​​ല​​​​ത്തി​​​​ൽ ലോം​​​​ഗ് ജം​​​​പ് താ​​​​രം സാ​​​​ന്ദ്ര ബാ​​​​ബു അ​​​​വാ​​​​ർ​​​​ഡി​​​​ന് അ​​​​ർ​​​​ഹ​​​​യാ​​​​യി. സ്പോ​​​​ർ​​​​ട്സ് ഹോ​​​​സ്റ്റ​​​​ൽ കോ​​​​ള​​​​ജ് ത​​​​ല​​​​ത്തി​​​​ൽ പു​​​​രു​​​​ഷ വി​​​​ഭാ​​​​ഗ​​​​ത്തി​​​​ൽ ഇ​​​​രി​​​​ങ്ങാ​​​​ല​​​​ക്കു​​​​ട ക്രൈ​​​​സ്റ്റ് കോ​​​​ള​​​​ജി​​​​ലെ നി​​​​ബി​​​​ൻ ബൈ​​​​ജു​​​​വും വ​​​​നി​​​​താ വി​​​​ഭാ​​​​ഗ​​​​ത്തി​​​​ൽ ച​ങ്ങ​നാ​ശേ​രി അ​സം​പ്ഷ​ൻ കോ​​​​ള​​​​ജി​​​​ലെ വി.​​​​കെ. വി​​​​സ്മ​​​​യ​​​​യും അ​​വാ​​ർ​​ഡി​​ന് അ​​​​ർ​​​​ഹ​​രാ​​​​യി. സ്കൂ​​​​ൾ ത​​​​ല​​​​ത്തി​​​​ലെ മി​​​​ക​​​​ച്ച കാ​​​​യി​​​​കാ​​​​ധ്യാ​​​​പ​​​​ക​​​​നു​​​​ള്ള അ​​​​വാ​​​​ർ​​​​ഡ് പാ​​​​ല​​​​ക്കാ​​​​ട് മാ​​​​ത്തൂ​​​​ർ സി​​​​എ​​​​ഫ്ഡി​​​​എ​​​​ച്ച്എ​​​​സി​​​​ലെ കെ. ​​​​സു​​​​രേ​​​​ന്ദ്ര​​​​നാ​​​​ണ്. മി​​​​ക​​​​ച്ച കോ​​​​ള​​​​ജി​​​​നു​​​​ള്ള പു​​​​ര​​​​സ്കാ​​​​രം ഇ​രി​ങ്ങാ​ല​ക്കു​ട ക്രൈ​സ്റ്റും സ്കൂ​ളി​നു​ള്ള പു​ര​സ്കാ​രം പു​​​​ല്ലൂ​​​​രാം​​​​പാ​​​​റ സെ​​​​ന്‍റ് ജോ​​​​സ​​​​ഫ് ഹൈ​​​​സ്കൂ​​​​ളും ക​​​​ര​​​​സ്ഥ​​​​മാ​​​​ക്കി.

വ​​​​നി​​​​താ ബാ​​​​ഡ്മി​​​​ന്‍റ​​​​ണ്‍ താ​​​​രം അ​​​​പ​​​​ർ​​​​ണ ബാ​​​​ല​​​​ൻ, കാ​​​​യി​​​​കാ​​​​ധ്യാ​​​​പ​​​​ക​​​​ൻ ഡോ. ​​​​കെ. എ. ​​​​രാ​​​​ജു എ​​​​ന്നി​​​​വ​​​​ർ​​​​ക്ക് പ്ര​​​​ത്യേ​​​​ക പു​​​​ര​​​​സ്കാ​​​​രം സ​​​​മ്മാ​​​​നി​​​​ക്കും.

കാ​​​​യി​​​​ക​​​​മ​​​​ന്ത്രി ഇ.​​​​പി. ജ​​​​യ​​​​രാ​​​​ജ​​​​നാ​​​​ണ് അ​​​​വാ​​​​ർ​​​​ഡു​​ക​​ൾ പ്ര​​​​ഖ്യാ​​​​പി​​​​ച്ച​​​​ത്. സ്പോ​​​​ർ​​​​ട്സ് കൗ​​​​ണ്‍​സി​​​​ൽ പ്ര​​​​സി​​​​ഡ​​​​ന്‍റ് മേ​​​​ഴ്സി കു​​​​ട്ട​​​​ൻ, സെ​​​​ക്ര​​​​ട്ട​​​​റി സ​​​​ഞ്ജ​​​​യ​​​​ൻ കു​​​​മാ​​​​ർ, അ​​​​വാ​​​​ർ​​​​ഡ് ക​​​​മ്മ​​​​ിറ്റി ക​​​​ണ്‍​വീ​​​​ന​​​​ർ എം.​​​​ആ​​​​ർ. ര​​​​ഞ്ജി​​​​ത്ത്, സ്പോ​​​​ർ​​​​ട്സ് കൗ​​​​ണ്‍​സി​​​​ൽ അം​​​​ഗ​​​​ങ്ങ​​​​ളാ​​​​യ കെ.​​​​എ​​​​ൽ. ജോ​​​​സ​​​​ഫ്, പി.​​​​പി. തോ​​​​മ​​​​സ് എ​​​​ന്നി​​​​വ​​​​ർ പ​​​​ങ്കെ​​​​ടു​​​​ത്തു.